2020ൽ ഹാക്ക് ചെയ്യപ്പെട്ടത് 26,100 ഇന്ത്യൻ വെബ് സൈറ്റുകൾ; ആക്രമിക്കപ്പെട്ടവയിൽ സർക്കാർ സൈറ്റുകളും

0 1,939

കഴിഞ്ഞ വർഷം 26,100 ഇന്ത്യൻ വെബ്​ സൈറ്റുകൾ രാജ്യത്ത്​ ഹാക്ക്​ ചെയ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. സർക്കാരിന്‍റെ കീഴിലുള്ള സൈബർ സുരക്ഷാ ഡിപ്പാർട്ട്​മെന്‍റിന്‍റെ കണക്കുകൾ ഉദ്ധരിച്ച്​ കേന്ദ്ര ഐ.ടി, ഇലക്​ട്രോണിക്​സ്​ സഹമന്ത്രി സഞ്ജയ്​ ധോത്രെയാണ്​ പാർലമെന്‍റിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നൽകിയത്​. അതിൽ, 110 കേന്ദ്ര മന്ത്രാലയങ്ങളുടെയും 54 വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെ 59 വെബ്‌സൈറ്റുകളും ഉൾപ്പെടുന്നുണ്ട്​ എന്നതാണ്​ ശ്രദ്ധേയം.

Download ShalomBeats Radio 

Android App  | IOS App 

ഇന്ത്യൻ സൈബർ സ്പേസിൽ സൈബർ ആക്രമണം നടത്താൻ സമയാസമയങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്ന്​ മന്ത്രി പറഞ്ഞു. അതിനായി സൈബർ ആക്രമണകാരികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നും എവിടെ നിന്നാണ്​ ആക്രമണം നടക്കുന്നതെന്ന്​ കണ്ടെത്താതിരിക്കാൻ മാസ്‌ക്വറേഡിങ്​ ടെക്നിക്കുകൾ ഉപയോഗിക്കുകയും യഥാർത്ഥ സിസ്റ്റങ്ങളുടെ ഐഡന്‍റിറ്റി മറയ്ക്കാൻ ഹിഡൻ സെർവറുകളെ ആശ്രയിക്കുകയും ചെയ്യുന്നതായി മന്ത്രി വ്യക്​തമാക്കി.

അതേസമയം, സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈബർ ആക്രമണങ്ങൾ തടയുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൈബർ സ്വച്ഛ കേന്ദ്രം പോലുള്ള പ്രധാന സംരംഭങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്​ അദ്ദേഹം പാർലമെന്‍റിനെ അറിയിച്ചു.

You might also like
Comments
Loading...