പാസ്റ്റർ സാമുവേൽ ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 2,866

കല്ലിശ്ശേരി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മല്ലപ്പള്ളി സെന്ററിൽ 45 വർഷങ്ങൾ ശുശ്രൂഷകനായിരുന്ന കർത്തൃദാസൻ പാസ്റ്റർ സാമുവേൽ ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കായംകുളം, മല്ലപ്പള്ളി, സിയോൺപുരം, മാമ്മൂട്, എഴോലിൽ, മുണ്ടത്താനം, കണിച്ചുകുളം തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

മാതാപിതാക്കൾ : ചാക്കോ ജോൺ & അക്കാമ്മ ജോൺ. ഭാര്യ : വെൺമണി നെടുവേലിയിൽ ചെറിയാച്ചായന്റെ (പാസ്റ്റർ ഉമ്മൻ ചെറിയാൻ) മകൾ സാലി സാമുവേൽ. മക്കൾ : പ്രയ്‌സി സഞ്ജു (കുവൈറ്റ്), പ്രിൻസി സുബിൻ (യു.എസ്.എ). മരുമക്കൾ : സഞ്ജു വൈദ്യൻ, സുബിൻ സാമുവേൽ.

സംസ്കാരം മാർച്ച് 11 ന് ഭവനത്തിലേയും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ പൂവത്തൂർ സഭയിലെയും ശുശ്രൂഷകൾക്ക് ശേഷം നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...