കനിവിന്റെ കരുതൽക്കരങ്ങൾ നീട്ടി ഒരു ഗ്രാമം.

0 309


വാർത്ത: ജോ ഐസക്ക് കുളങ്ങര

ഇടയ്ക്കാട്: കനിവിന്റെ കരുതൽക്കരങ്ങൾ നീട്ടി ഒരു ഗ്രാമം, കൊല്ലം പൊരുവഴി ഇടക്കാട് എന്ന ചെറിയ ഗ്രാമത്തിലെ ഇടക്കാട് കുടുംബം എന്ന വാട്സ്‌ആപ്പ് കൂട്ടായ്മയുടെ കുടക്കിഴിലാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടക്കുന്നത് ..ഈ കൂട്ടയ്മയുടെ ജീവകാരുണ്യ പ്രവർത്തനമായ “കനിവ് 2023″ന്റെ ഭാഗമായി ജനുവരി 22 ഞായർ ഉച്ചക്ക് 2 മണിയോടെ കലയപുരത്തുള്ള ആശ്രയ എന്ന അഭയകേന്ദ്രം സന്ദർശിക്കുകയും , അവിടേക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു…

Download ShalomBeats Radio 

Android App  | IOS App 

ഇടയ്ക്കാട് ഉള്ള കക്ഷി- സഭാ ഭേദമന്യേ, എല്ലാവരെയും ഈ കൂട്ടായ്മയുടെ ഭാഗം ആക്കി ,ആശ്രയയുടെ ദൈനംദിന ആവശ്യങ്ങൾ ആയ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ,അരി, പലവ്യഞ്ജനങ്ങൾ, ശുചീകരണ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവ ശേഖരിച്ചു , അത് അവിടെ കൈമാറുകയും, അവരൊടൊപ്പം സമയം ചിലവിടുവാനും ഈ കൂട്ടായ്‌മ സമയം നീക്കിവെച്ചു .യേശു പഠിപ്പിച്ച പ്രകാരം അനാഥരും, വിധവമാരും, ക്ഷീണിതരും, ആയ പ്രിയപ്പെട്ടവരെ സഹായിക്കുവാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തത്തി സമൂഹത്തെ ചേർത്തു നിർത്തുകയാണ് ഈ നാട്ടിലെ ഒരു പറ്റം യുവജനങ്ങളും നാട്ടുകാരും.
ഇടക്കാട് കുടുംബം വാട്സ്ആപ് കൂട്ടായ് അഡ്മിൻ പാനലാണ് ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങള്ക്ക് നേതൃത്വം നൽകുന്നത്

A Poetic Devotional Journal

You might also like
Comments
Loading...