ശാലോം ധ്വനി ഹിന്ദി വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രയ്സ് മാത്യു (33) നിത്യതയിൽ

0 960

കപൂർത്തല (പഞ്ചാബ്): ശാലോം ധ്വനി ഹിന്ദി മാനേജ്മെന്റ് ടീമിന്റെ വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രയ്സ് മാത്യു (33) നിത്യതയിൽ ചേർക്കപ്പെട്ടു. ടൈഫോയിഡ് ബാധിച്ചു ചികിത്സയിലായിരിക്കെയായിരുന്നു മരണം.
സംസ്കാര ശുശ്രൂഷ നാളെ ഓഗ. 25 ന് രാവിലെ 10ന് കപൂർത്തലയിൽ നടക്കും.

ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തകനും പഞ്ചാബിലെ കപൂർത്തല ഐ പി സി സഭാശുശ്രൂഷകനുമായ പാസ്റ്റർ കെ എം മാത്യുവിന്റെ ഇളയ മകനാണ്.

ക്രിസ്തീയ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ബ്രദർ പ്രയ്‌സ് ന്യൂനപക്ഷ കമ്മീഷൻ അംഗമായി ചുമതലയേൽക്കാനിരിക്കെയായിരുന്നു മരണം. സെബ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.
ഭാര്യ:സിമി, മകൻ: സെബെദ്യ

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...