പാസ്റ്റര്‍ ബാബു ചെറിയാൻ്റെ ഭാര്യാ പിതാവ് എന്‍.വി. മത്തായി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,165

കോലഞ്ചേരി: ഐപിസി പഴന്തോട്ടം ബഥേല്‍ സഭാംഗവും  ആദ്യകാല പ്രമുഖ പത്ര ഏജൻ്റും,  സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ ബാബു ചെറിയാൻ്റെ ഭാര്യാ പിതാവുമായ ഞാറ്റുംകാലായില്‍ എന്‍.വി. മത്തായി (89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്‌കാര ശുശ്രൂഷ  2018  ജൂലൈ  20  വെള്ളിയാഴ്ച  രാവിലെ പട്ടിമറ്റം വാലേത്തുപടിയിലുള്ള സ്വഭവനത്തില്‍ ആരംഭിക്കും. സംസ്‌കാരം ഉച്ചയ്‌ക്ക്‌ 1 മണിയ്‌ക്ക്‌ പുത്തന്‍കുരിശുള്ള സഭാ സെമിത്തേരിയില്‍ നടക്കും.  ഭാര്യ: രൂത്ത്‌ (നെല്ലാട്‌ എടപ്പാറയില്‍ കുടുംബാംഗം).  മക്കള്‍: മേരി (Rtd. അദ്ധ്യാപിക), ജോയി (ബാംഗ്ലൂര്‍), ജയിംസ്‌ (USA), ഇവാ. പോള്‍ എന്‍. മാത്യു (Rtd. നഴ്‌സിംഗ്‌ സൂപ്രണ്ടൻ്റ്, ഗവണ്‍മെൻ്റ്  ആയുര്‍വ്വേദ കോളേജ്‌, പുതിയകാവ്‌), ഗ്രേസി, വിജി (കൊല്‍ക്കത്ത).  മരുമക്കൾ: കെ.സി. വർഗീസ് (Rtd. അദ്ധ്യാപകൻ), പൊന്നമ്മ, സൂസണ്‍ (USA), ജിജി (FCI OEN), പാസ്റ്റര്‍ ബാബു ചെറിയാന്‍ (IPC സെൻ്റര്‍ പാസ്റ്റര്‍, പിറവം), ജോസഫ്‌ ജോയി (കൊല്‍ക്കത്ത).

Advertisement

You might also like
Comments
Loading...