പാസ്റ്റർ ജിജി ചാക്കോ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,338

ഹെബ്രോൻ പെന്തക്കോസ്തൽ ചർച്ച് ടൊറാന്റോ ശുശ്രൂഷകനും, എഴുത്തുകാരനുമായിരുന്ന പാസ്റ്റർ ജിജി ചാക്കോ ഹൃദയാഘാതം നിമിത്തം ടൊറാന്റോയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം പ്രാദേശികസമയം രാത്രി 9:22 നു ആണു മരണമടഞ്ഞത്. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും, കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള കർതൃദാസൻ സെറാമ്പൂർ യൂണിവേഴ്സിറ്റി ബി.ഡി. ബിരുദവും, സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസിന്റെ പാസ്റ്ററൽ തിയോളജി & കൗൺസിലിംഗിൽ മാസ്റ്റർ ഓഫ് തിയോളജിയും കരസ്ഥമാക്കിയിരുന്നു. ക്യാനഡായിൽ എത്തിയശേഷം സയോൺ ഗോസ്പൽ അസംബ്ലിയുടെ ശുശ്രൂഷകനായും സേവനം ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിനു മൂന്നു മക്കൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട്.

 

Advertisement

You might also like
Comments
Loading...