ഐസിപിഎഫ് കൊല്ലം ജില്ലാ കുണ്ടറ ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

0 904

കുണ്ടറ: ഐസിപിഎഫ് കൊല്ലം ജില്ല കുണ്ടറ ഏരിയ സ്റ്റുഡൻസ് കൗൺസിലിന്റെയും സിജിപിഎഫിൻ്റെയും നേതൃത്വത്തിൽ നൂറിൽപരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളായ പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവേഴ്സ് എന്നിവർക്കും കുണ്ടറയിലെ ഓട്ടോ ഡ്രൈവേഴ്സ്, ഗാന്ധിഭവനിലെ അന്തേവാസികൾക്കും മറ്റു നിർധനരായ വ്യക്തികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുവാൻ കഴിഞ്ഞു. കുണ്ടറ ഏരിയ, സ്റ്റുഡൻറ് കൗൺസിൽ അംഗങ്ങളുടെയും സിജിപിഎഫ് അംഗങ്ങളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ ഉണ്ടായിരുന്നു. കൊല്ലം ജില്ലാ ഐസിപിഎഫിൻ്റെ പ്രവർത്തനങ്ങൾ ഓർത്ത് പ്രാർത്ഥിക്കുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

You might also like
Comments
Loading...