ഇ ജി എം സി അന്തർദേശീയ കൺവെൻഷൻ മാർച്ച് 1മുതൽ

വാർത്ത : ബിജു ബെന്നി മോറിയ

0 996

കുവൈറ്റ് :  എഫഥാ ഗ്ലോറിയസ് മിനിസ്ട്രീസ് ചർച്ചിന്റെ അന്തർദേശീയ കൺ വെൻഷൻ ” signs & wonders 2018 ” മാർച്ച് 1 മുതൽ 3 വരെ കുവൈറ്റിൽവെച്ച് നടക്കും. അബാസിയ ഭവൻസ് സ്‌കൂളിന്റെ ആഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന മഹായോഗത്തിൽ അഭിഷിക്ത ശുശ്രൂഷകനായ ജെർസൺ എഡിൻബ്രോ വചനം സംസാരിക്കുകയും അനിൽ അടൂരും ഇ ജി എം സി ബാൻഡും ചേർന്ന് സംഗീതശുശ്രൂഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
സഭാ സ്ഥാപകനും അഭിഷക്ത ശുശ്രൂഷകനുമായ ഷിജോ വൈദ്യൻ ആരാധനകൾക്കു നേതൃത്വം നൽകും.

ഈ വർഷത്തെ തീം ആയ “അത്ഭുതങ്ങളും അടയാളങ്ങളും ” എന്ന വിഷയത്തെ ആസ്പദമാക്കി ആരംഭിക്കുന്ന കൺവെൻഷനിൽ വൻ ആത്മപകർച്ചയും അടയാളങ്ങളും അത്ഭുതങ്ങളും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന മഹായോഗങ്ങൾ വൻ വിടുതലുകൾക്കു സാക്ഷ്യമേകിയിരുന്നു. ജനങ്ങൾ ആത്മനിറവ്‌ പ്രാപിക്കുകയും നിരവധി പേർ രക്ഷാ മാർഗത്തിലേക്ക് വരുകയും അത്ഭുത രോഗശാന്തി പ്രാപിക്കുകയും ചെയ്തിരുന്നു.

വൻ സജ്ജീ കരണങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന സുവിശേഷയോഗങ്ങൾ കുവൈറ്റിലുള്ള ദൈവജനങ്ങളുടെ ഉണർവിന് പ്രാരംഭമേകുമെന്നു വിശ്വസിക്കാം. മഹായോഗത്തിന്റെ പ്രവർത്തനത്തിനായി വിശാലമായ കമ്മറ്റികൾ സജ്ജമായി കഴിഞ്ഞു. സുഗമമായ യാത്രക്കായി യോഗസ്ഥലത്തേക്ക് യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Advertisement

You might also like
Comments
Loading...
error: Content is protected !!