നാഷ്വില്ലെ-ഏരിയ സഭയിലെ ഉണർവ്വ്: സ്നാനം 1000 കവിഞ്ഞു

0 1,058

ഡിസംബർ മാസത്തിൽ നാഷ്‌വില്ലെ ഏരിയ സഭയിൽ ആരംഭിച്ച ഉണർവ്വിന്റെ ചലനം നാലുമാസത്തോളം കഴിഞ്ഞപ്പോൾ ആയിരത്തിലധികം സ്നാനങ്ങൾ നടന്നതായും അനേകർ ക്രിസ്തുവിലേക്ക് വരുന്നതായും കണക്കാക്കപ്പെടുന്നു. ടെന്നസിയിലെ ഹെണ്ടർസൻവില്ലിയിലെ ലോംഗ്ഹോളോ ബാപ്റ്റിസ്റ്റ് ചർച്ചിൽ 2020 ഡിസംബർ 20 ന് ഒരു ഡസനോളം ആളുകളുകളുടെ സ്നാനം നടത്തിയതിനെ തുടർന്ന് കൂടുതൽ ആളുകൾ സ്നാനത്തിനായി മുന്നോട്ടുവന്നു. പാസ്റ്റർ റോബി ഗാലറ്റി ഇതിനെ “ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു ദൈവത്തിന്റെ ചലനം” എന്ന് വിശേഷിപ്പിച്ചു.

ഡിസംബറിനു ശേഷം അഞ്ചാവിന്റെ ചലനം സഭയെ വീണ്ടും ചലിപ്പിച്ചു കൊണ്ടേയിരുന്നു. ഡിസംബർ തുടങ്ങി ഏപ്രിൽ 11-ാം തീയതി ഞായറാഴ്ച വരെ 1,000 സ്നാനങ്ങൾ നടന്നതായി ബാപ്റ്റിസ്റ്റ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. സ്നാപനങ്ങളിൽ 70-75 ശതമാനവും ആദ്യമായി വിശ്വാസം സ്വീകരിച്ച പുതു വിശ്വാസികളായിരുന്നു എന്ന് പാസ്റ്റർ ഗാലറ്റി കണക്കാക്കുന്നു. ഒരുകാലത്ത് ക്ലോക്ക് വർക്ക് പോലെ ഒഴുകിയ ഞായറാഴ്ച ശുശ്രൂഷകളിൽ ഇപ്പോൾ ആരാധനാ സമയത്ത് സ്നാനം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പള്ളിയുടെ മുൻവശത്തുള്ള വേദി എല്ലായ്പ്പോഴും തുറന്നിരിക്കും, പൊതുശുശ്രൂഷ കഴിഞ്ഞ് 45 മിനിറ്റ് വരെ സ്നാനം നടക്കുന്നുണ്ട്. ഈ ഉണർവിനു കാരണം ദൈവമല്ലാതെ മറ്റൊന്നുമല്ല എന്ന് ഗാലറ്റി പറയുന്നു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ഗാലറ്റിയുടെ രണ്ട് ഉറ്റസുഹൃത്തുക്കളായ ജാരിഡ് വിൽ‌സൺ, ഡാരൻ പാട്രിക് എന്നിവരുടെ മരണത്തെത്തുടർന്ന് അദ്ദേഹം ആത്മപരിശോധന നടത്തിയതിന് ശേഷമാണ് ഉണർവിന്റെ ചലനം ആരംഭിച്ചത്. അവർ രണ്ടു പേരും ആത്മഹത്യ ചെയ്യുകയായിരുന്നു. അതേ തുടർന്ന് ഗാലറ്റി കൂടുതൽ പ്രാർത്ഥിക്കാനും ദൈവത്തെ കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങി. ഡിസംബർ 20 ന്, ജനം വിരളമായി പങ്കെടുത്ത സേവനത്തിന് ഒരാഴ്ച കഴിഞ്ഞ് സഭ ഒരു സ്നാന ശുശ്രൂഷ നടത്തി, ഗാലറ്റി മറ്റുള്ളവരോട് മുന്നോട്ട് വരാൻ ആവശ്യപ്പെട്ടതായി ബാപ്റ്റിസ്റ്റ്‌ പ്രസ് റിപ്പോർട്ട് ചെയ്തു. അനേകർ മുമ്പോട്ട് വന്നു. അടുത്ത ചൊവ്വാഴ്ച സഭ 81 പേർ പങ്കെടുത്ത മറ്റൊരു സ്നാന ശുശ്രൂഷ നടത്തി. ഈ ഈസ്റ്റിൽ 200 ഓളം പേർ ഈസ്റ്ററിൽ സ്‌നാനമേറ്റു. കഴിഞ്ഞ ചില വർഷങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ, 2018 ൽ 162 പേരെയും 2019 ൽ 222 പേരെയും സ്നാനപ്പെടുത്തിയിരുന്നത്. പാസ്റ്റർ ഗാലറ്റി ഇതിനെ യഥാർത്ഥ ദൈവീക ചലനം എന്നു വിളിക്കുന്നു. ഇത് ഏതൊരു ദൈവസഭയിലും സാധ്യമാണ് എന്ന് അവർ ഉറപ്പിച്ചു പറയുന്നു.

You might also like
Comments
Loading...