ഇഷ്ട്ട ടീം തോറ്റു, യുവാവ് ജീവനൊടുക്കി

0 1,341

ഫിഫ വേൾഡ് കപ്പിൽ 2018, തന്റെ പ്രിയ ടീമായ അർജെന്റിന തോറ്റത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോട്ടയം അയർക്കുന്നതിൽ അലക്സാണ്ടർ ചിന്നമ്മ ദമ്പദികളുടെ മകൻ ദിനു അലക്സ് ( 30 ) ആണ് ഈ ദാരുണ കൃത്യം നിർവഹിച്ചത്.

കഴിഞ്ഞ ദിവസം നടന്ന അർജന്റീന കൊറേഷ്യ മത്സരം തന്റെ ഭവനത്തിൽ കുടുംബങ്ങളോത്ത് കാണുകയായിരുന്നു ദിനു. ആ മത്സരത്തിൽ അർജന്റീന വളരെ ദയനീയമായി പരാജയപെട്ടിരുന്നു; ഇതിൽ മനംനൊന്ത് ലയണൽ മെസ്സിയുടെ കടുത്ത ആരാധകനായ ദിനു രാത്രിയിൽ തന്റെ മുറിയിൽ ഒരു കുറിപ്പ് എഴുതി വെച്ച്
” എനിക്കിനി ഒന്നും അവശേഷിക്കുന്നില്ല കാണുവാൻ, ഞാൻ പോകുകയാണ്, എന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ല ” തുടർന്ന് വീട് വിട്ടു. പിറ്റേ ദിനുവിന്റെ പിതാവ് അയർക്കുന്നത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും. തുടർന്ന് നടന്ന അന്വേഷണത്തിൽ ദിനുവിന്റെ മൃതദേഹം  കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!