എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ആലപ്പുഴ ജില്ലയിൽ ചിലയിടത്തും വെള്ളിയാഴ്ച അവധി

0 953

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും
ആലപ്പുഴയിലെ അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂകകളും
ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.

ഇതിനു പകരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിദിനം ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...