ഐ.പി സി.മാധ്യമ പ്രവർത്തകരുടെ ഗ്ലോബൽ മീറ്റ് ജനുവരി 19ന്

0 769

തിരുവല്ല: ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ഗ്ലോബൽ മീറ്റ് കുമ്പനാട് കൺവൻഷനോടനു ബന്ധിച്ച് ജനുവരി 19ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കുമ്പനാട് ഐ.പി.സി ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടക്കും.ചെയർമാൻ ബ്രദർ സി.വി.മാത്യു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേരളാ ഗവ. മുൻ അഡി.ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോൾ ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും.മാധ്യമ അവാർഡ് ജേതാക്കളായ ബ്രദർ.തോമസ് വടക്കേക്കുറ്റ്, ഡോ.പാസ്റ്റർ.കെ.സി.ജോൺ, ബ്രദർ ജോർജ് മത്തായി സി.പി.എ എന്നിവർക്ക് പുരസ്കാരവും പ്രശസ്തിപത്രവും നല്കും.സഭയിലെ നേതൃനിരയിലുളളവരും മുതിർന്നവരായ സഭാ നേതാക്കന്മാരും പങ്കെടുക്കും.പ്രധാനമായും ലോകമെമ്പാടുമുള്ള ഐ.പി.സി. അംഗങ്ങളായ മാധ്യമ പ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കും.

ഐ.പി.സി ഗ്ലോബൽ മീഡിയ അസ്സോസിയേഷന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ പ്രോഗ്രാമുകളെക്കുറിച്ചും തീരുമാനങ്ങളെടുക്കും.ബ്രദർ.സി.വി.മാത്യു (ചെയർമാൻ) സജി മത്തായി കാതേട്ട് (കൺവീനർ), പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, സാംകുട്ടി ചാക്കോ നിലമ്പൂർ, രാജു ആനിക്കാട്, ബ്രദർ ഫിന്നി പി.മാത്യു എന്നിവരടങ്ങിയ കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്.

സജി മത്തായി കാതേട്ട് (കൺവീനർ),

Advertisement

You might also like
Comments
Loading...
error: Content is protected !!