മാർച്ച് 20 പ്രാർത്ഥന ദിനമായി വേർതിരിച്ചു ന്യൂ ഇൻഡ്യ ഇവഞ്ചേലിസ്റ്റിക് അസോസിയേഷനും ന്യൂ ഇൻഡ്യ ബൈബിൾ ചർച്ചും

0 501

പായിപ്പാട് : ലോക വ്യാപകമായ കൊറോണ വൈറസ് ഭീഷണിയെ തുടർന്നു ഉണ്ടായ സാഹചര്യങ്ങൾക്ക് പരിഹാരവും ശാന്തതയും ഉണ്ടാകേണ്ടതിനായി ന്യൂ ഇൻഡ്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1മണി വരെ പ്രാർത്ഥന ദിനമായി വേർതിരിച്ചിരിക്കുന്നു എന്ന് ന്യൂ ഇൻഡ്യ ഇവഞ്ചേലിസ്റ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്‌സാണ്ടർ ഫിലിപ്പ് അറിയിച്ചു. അന്നേ ദിവസം തന്നെ ന്യൂ ഇൻഡ്യ ബൈബിൾ ചർച്ചിന്റെ പ്രാർത്ഥന ദിനം ആയി എല്ലാ പ്രാദേശിക സഭകളും ഈ പ്രാർത്ഥനാ കൂട്ടായ്മയിൽ ഭാഗമാകുമെന്നു ന്യൂ ഇൻഡ്യ ബൈബിൾ ചർച് പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് അറിയിച്ചു

Advertisement

You might also like
Comments
Loading...