അസംബ്ലീസ് ഓഫ് ഗോഡ് അടൂർ കൺവൻഷൻ നഗർ നിർമ്മാണം തടസ്സപ്പെടുത്തൽ: PYC – PCI ഇടപെടൽ ഫലം കണ്ടു

0 530

അടൂർ. നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ വാർഷിക ജനറൽ കൺവൻഷനു വേണ്ടി അടൂർ-പറന്തലിൽ പുതുതായി വാങ്ങിയ വസ്തുവിൽ നിർമ്മിച്ചു വരുന്ന പന്തലിന്റെ പണികൾ തടസ്സപ്പെടുത്തിയ സുവിശേഷ വിരുദ്ധരുടെ നടപടിയെ പെന്തെക്കോസ്ത് യുവജന കൗൺസിലും (P.Y.C.), പെന്തെകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയും (P.C.I.) അപലപിച്ചു. മതേതര രാജ്യമായ ഭാരതത്തിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകാൽ ക്രൈസ്തവർക്കെതിരെ ഉയർന്നു വരുന്ന ഇത്തരം കുത്സിത ശ്രമങ്ങൾ രാഷ്ട്രത്തിനാകമാനം അപമാനകരമാണെന്നു യോഗം വിലയിരുത്തി. നിർമാണത്തിലിരിക്കുന്ന കൺവെൻഷൻ പന്തലിൽ തങ്ങളുടെ കൊടി നാട്ടുകയും പ്രവർത്തനങ്ങൾ തടസ്സപെടുത്തുകയും ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയമാണ്.
ഈ നടപടിക്കെതിരെ C.P.I.(M) ജില്ലാ കമ്മറ്റിയംഗങ്ങളും D.Y.F.I. ജില്ലാ കമ്മറ്റിയും നടത്തിയ അടിയന്തര ഇടപെടൽ അങ്ങേയറ്റം വിജയകരമായിരുന്നുവെന്നും കമ്മറ്റി വിലയിരുത്തി. കൺവൻഷനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇടതു പക്ഷ ജനാധിപത്യ മുന്നണിയും D.Y.F.I. പ്രവർത്തകരും കൺവൻഷൻ പന്തലിലേക്ക് നടത്തിയ സായാഹ്ന മാർച്ച് ക്രൈസ്തവ സമൂഹത്തിനു ആശ്വാസകരമാണ്.
അതിന്റെ പിന്നിൽ പ്രവർത്തിച്ച ജില്ലാ സെക്രട്ടറി ഉദയഭാനു, D.Y.F.I. പ്രവർത്തകർ എന്നിവരോടുള്ള നന്ദിയും യോഗം അറിയിച്ചു.
P.Y.C. സംസ്ഥാന ചുമതലക്കാരായ ബ്രദർ ജിനു വർഗ്ഗീസ്, പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ റോയ്സൺ ജോണി, കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് M. ഏബ്രഹാം, ആലപ്പുഴ ജില്ലാ കമ്മറ്റിയംഗം ബ്രദർ ജെയ്സു V. ജോൺ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Advertisement

You might also like
Comments
Loading...
error: Content is protected !!