എ.ജി. മലബാർ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ താലന്ത് മത്സരം ഡിസംബർ 26ന്

0 498

വാർത്ത: പാസ്റ്റർ വിൽസൺ വഴിക്കടവ്

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ താലന്ത് പരിശോധനാ ഡിസംബർ 26 ന് രാവിലെ 9 മുതൽ കോഴിക്കോട് എ ജി ടൗൺ ചർച്ചിൽ വെച്ച് നടത്തപ്പെടുവാൻ അധികൃതകർ താത്പര്യപ്പെടുന്നു.

കാസർഗോഡ് മുതൽ പാലക്കാട് സെക്ഷനിൽ നടന്ന മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സണ്ടേസ്കൂൾ വിദ്യാർത്ഥികളും അവരെ അതിന് പ്രാപ്തമാക്കിയ അധ്യാപകരുമാണ് കോഴിക്കോട് നടക്കുന്ന ഡിസ്ട്രിക്ട് താലന്ത് പരിശോധനയിൽ മാറ്റുരയ്ക്കാൻ പോകുന്നത്.

ബിഗിനർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയേറ്റ്, സീനിയർ എന്നീ ക്ലാസുകളിൽ നിന്നും പതിനായിരത്തോളം വരുന്ന വിദ്യാർത്ഥിവിദ്യാർത്ഥിനികളിൽ നിന്നും ഏകദേശം 200 ഇൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്നു.

അനന്തരം, മത്സരശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സരിച്ചതിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുന്നതായിരിക്കും.

Advertisement

You might also like
Comments
Loading...