ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒക്ടോബർ 18 – 21 വരെ

0 730

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒക്ടോബർ 18 – 21 വരെ ബാംഗ്ലൂർ ഇന്ത്യ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പി ഉത്‌ഘാടനം ചെയ്യുന്ന മഹാസമ്മേളനത്തിൽ പാസ്റ്റർമാരായ സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ), ഇ. ജെ. ജോൺസൺ, റെജി ശാസ്താംകോട്ട, ഷിബു സാമുവേൽ, ജെൻസൺ ജോയി, ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. കൺവെൻഷനോടനുബന്ധിച്ചു ശുശ്രുഷക കോൺഫറൻസ്, വനിതാ സമ്മേളനം, YPE സൺ‌ഡേ സ്കൂൾ വാർഷികയോഗങ്ങൾ, സംയുക്ത ആരാധന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും

തത്സമയ സംപ്രേഷണം : ശാലോം ബീറ്റ്‌സ് ടി വി  (www.shalombeatstv.com)

Advertisement

You might also like
Comments
Loading...
error: Content is protected !!