എ.ജി.മലയാള ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ പരീക്ഷ; നവംബർ 24ന്

0 1,024

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്‌ ചർച്ച്, മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ പരീക്ഷ ദിനം നവംബർ മാസം 24ആം തീയതി വൈകുന്നേരം 3 മുതൽ 5മണി വരെ നടത്തപ്പെടുന്നു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനുകളിൽ നിന്നും, 820 സഭകളിൽ നിന്നായി പതിനായിരത്തിൽ പരം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ ഈ വർഷം പരീക്ഷ എഴുതുന്നു. അവർക്ക് ആവേശവും പ്രചോദനവുംമേകാൻ അവരുടെ 4200ൽ പരം അധ്യാപകരും.

തുടർന്ന് പേപ്പർ മൂല്യ നിർണ്ണയം ഡിസംബർ മാസം 28ആം തീയതി മാവേലിക്കര ഫസ്റ്റ് എ.ജി ചർച്ചിൽ വെച്ച് രാവിലെ 9 മണി മുതൽ മൂന്നൂറിൽ പരം അധ്യാപകർ ചേർന്ന് നിർവഹിക്കും

Download ShalomBeats Radio 

Android App  | IOS App 

മൂല്യ നിർണയത്തിന് ശേഷം, അന്ന് തന്നെ ഫലം (റാങ്ക്, ഗ്രേഡ്)
പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരിക്കും.
അധ്യാപകരുടെ മൂല്യനിർണ്ണയം പരിശോധിക്കാൻ ഓരോ ഗ്രേഡിൽ 4 ചീഫിനെ വീതം നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ 20 സൂപ്പർവൈസർമ്മാരും മേൽനോട്ടം വഹിക്കുകയും ചെയ്യുമെന്ന് സൺ‌ഡേ സ്‌കൂൾ അധികൃതർ ശാലോം ധ്വനിയെ അറിയിച്ചു.

Advertisement

You might also like
Comments
Loading...