അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിൽ പാസ്റ്റർ അലക്‌സാണ്ടർ സാമുവൽ പ്രസ്‌ബിറ്റർ

0 792

വാർത്ത : ഷാജി ആലുവിള

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ സെക്ഷൻ പ്രസ്‌ബിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടു കൂടി നിലവിൽ ഉള്ള പ്രസ്‌ബിറ്റർ പാസ്റ്റർ കെ.ജോയി. ചുമതലയിൽ നിന്നും ഒഴിഞ്ഞു. വൻ ഭൂരിപക്ഷത്തോടെ ആണ് പാസ്റ്റർ അലക്സ് തെരഞ്ഞെടുക്കപ്പെട്ടത്. പാസ്റ്റർ അലക്സ് ആലപ്പുഴ വെസ്റ്റ് , മുണ്ടക്കയം സെക്ഷനുകളിൽമുൻ കാലങ്ങളിൽ പ്രസ്‌ബിറ്റർ ആയിരുന്നു. ഇപ്പോൾ സെക്ഷനിൽ ഉള്ള വെളുത്തമണൽ സഭാ ശുശ്രൂഷകൻ കൂടി ആണ് നിയുക്ത പ്രസ്‌ബിറ്റർ.
ശൂരനാട് ഏ. ജി. ചർച്ചിൽ വെച്ചു നടന്ന തെരഞ്ഞെടുപ്പു സമ്മേളനത്തിൽ മധ്യമേഖലാ ഡയറക്ടർ റവ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്. വി. മാത്യു പ്രസംഗിച്ചു. ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവർ ദൈവ നിയോഗത്തോടെയും, സംശുദ്ധിയോടും കർതൃവേലയിൽ വർദ്ധിച്ചു വരണം എന്നും അദ്ദേഹം പ്രബോധിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും നിരീക്ഷകൻ കൂടി ആയിട്ടാണ് ഡോ. ഐസക്ക് സാർ ഇലക്ഷനിൽ സമ്മന്തിച്ചത്. ഡിസ്ട്രിക്ട് ഓഫീസിൽ നിന്നും ലിജോ കുഞ്ഞുമോനും ഇലക്ഷൻ ചുമതല വഹിച്ചു.
സെക്ഷനിൽ ഉള്ള 24 സഭയുടെ ശുശ്രൂഷകൻ മാരും പ്രതിനിധികളും ചേർന്നാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പ്രീസ്‌ബിറ്റർ ഉൾപ്പെട്ട അഞ്ചംഗ കമ്മറ്റിയെ തെരഞ്ഞെടുത്തത്. പ്രസ്‌ബിറ്റർ പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (വെളുത്തമണൽ ഏ. ജി) സെക്രട്ടറി പാസ്റ്റർ റോയി ശാമുവേൽ (കരുനാഗപ്പള്ളി ഏ. ജി), ട്രഷാർ പാസ്റ്റർ കെ.സി.മാത്യു (കല്ലേലി ഏ. ജി.) എന്നിവരെയും കമ്മറ്റി അംഗങ്ങളായി ജോസഫ്‌ ഫെർണാണ്ടസ് (തെക്കും ഭാഗം), ജോൺ കളീക്കൽ (തേവലക്കര,)എന്നിവരെയും തെരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...