സംസ്ഥാനത്ത് പോളിങ്ങിനിടെ മൂന്ന് മരണം

0 402

തലശ്ശേരി: സംസ്ഥാനത്ത് പോളിങ്ങിനിടെ മൂന്ന് മരണം. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വടകര ലോക്സഭാമണ്ഡലത്തിലെ ചൊക്ലിയിൽ വോട്ട് ചെയ്യാൻ എത്തിയ കാഞ്ഞിരത്തിൻ കീഴിൽ മോടോളി വിജയി(66) ആണ് മരിച്ച ഒരാൾ. രാമവിലാസം ഹയർസെക്കൻഡറി സ്കൂളിലെ 158ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ നിൽക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

രാവിലെ 9മണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാൻ വലിയ നിര തന്നെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരത്തെയുള്ളയാളാണ് വിജയി. മകനോടൊപ്പമാണ് ഇവർ വോട്ട് ചെയ്യാനെത്തിയത്. അസ്വസ്ഥത അനുഭവവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വടശ്ശേരിക്കര പേഴുംപാറയിൽ വോട്ടു ചെയ്യാനെത്തിയ എംപി ചാക്കോ മത്തായി ആണ് മരിച്ച മറ്റൊരാൾ. വോട്ട് ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞു വീണാണ് ഇദ്ദേഹവും മരിച്ചത്.

കൊല്ലം കിളിക്കല്ലരൂരിലെ മണിയുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്.

Advertisement

You might also like
Comments
Loading...
error: Content is protected !!