മണ്ണത്തൂർ കൺവൻഷന് അനുഗ്രഹ സമാപ്തി

0 662

ഐപിസി മണ്ണത്തൂർ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-ാം തീയതി ഐപിസി പാമ്പാക്കുട സെന്റർവൈസ് പ്രസിഡന്റ് പാസ്റ്റർ എ. വി ജോസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത മണ്ണത്തൂർ കൺവൻഷൻ വളരെ അനുഗ്രഹമായി മണ്ണത്തൂർ സൗത്തിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ നടക്കുവാൻ ഇടയായി.പാസ്റ്റർമാരായ Pr.അനീഷ് കാവാലം, പാസ്റ്റർ ഫെയ്ത്ത് ബ്ലസൺ,പാസ്റ്റർ കെ. എ എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു.സയോൺ മെലഡി ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.പ്രതികൂലമായിരുന്ന കാലാവസ്ഥയെ സ്വർഗ്ഗത്തിലെ ദൈവം അനുകൂലമാക്കി. കടന്നു വന്നു സംബന്ധിക്കുകയും, പ്രാർത്ഥിക്കുകയും, ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടുമുള്ള നന്ദിയെ കൺവെൻഷൻ ഭാരവാഹികൾ അറിയിക്കുന്നു.

Advertisement

You might also like
Comments
Loading...