ഏ.ജി ഇവാഞ്ചലിസം ഡിപാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിമോചന സമാധാന സന്ദേശ യാത്ര
എറണാകുളം: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മുണ്ടംവേലി, നസ്രേത്ത്, തോപ്പുംപടി എന്നി സഭകളുടെ ആഭിമുഖ്യത്തിൽ, മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മെന്റ് നടത്തുന്ന സുവിശേഷ മഹായോഗവും ലഹരി വിമോചന സമാധാന സന്ദേശ യാത്രയും ഡിസംബർ മാസം 21,22 തിയതികളിൽ എറണാകുളം വെസ്റ്റ് സെക്ഷനിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്തപ്പെടുവാൻ അധികൃതർ താത്പര്യപ്പെടുന്നു. എറണാകുളം വെസ്റ്റ് സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ വിൻസെന്റ് സാം പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിക്കും.
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വിവിധ ദേശങ്ങളിൽ പരസ്യ യോഗങ്ങളും വൈകുന്നേരം 6 മുതൽ 9 മണി വരെ നസ്രേത്ത്
സ്റ്റാച്യു ജംഗ്ഷനിലും, സമോസ പാർക്കിലും സുവിശേഷ യോഗങ്ങളും നടത്തപ്പെടും. പാസ്റ്റർമാരായ അഭിലാഷ് എറണാകുളം , പി.എസ് ബിജു എന്നിവർ വചന പ്രബോധനത്തിന് നേതൃത്വം നൽകുന്നു.
വിശദവിവരങ്ങൾക്ക്;
പാസ്റ്റർ: എൻ. സത്യദാസ് (ഡയറക്ടർ) – 9744015058
പാസ്റ്റർ: റെജിമോൻ.സി.ജോയ് (പ്രോഗ്രാം കോർഡിനേറ്റർ) – 9400402439, 9446852804
പാസ്റ്റർ: ഷിൻസ്.പി.റ്റി (പബ്ലിസിറ്റി കൺവീനർ) – 9846860651