ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ പത്താമത് പുസ്തകം ഡിസംബർ 4 ന് പ്രകാശനം ചെയ്യും

0 1,271

കോട്ടയം : ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ പത്താമത് പുസ്തകം “ഒരു യവക്കൊയ്ത്ത്‌ കാലത്ത്” നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിക്കുന്നു. കോട്ടയം തിരുനൽക്കര മൈതാനത്തിൽ വെച്ച് നടത്തപ്പെടുന്ന പുസ്തക മേളയിൽ ഡിസംബർ 4 ചൊവ്വാഴ്ച 2 മണിക്ക് ഐ പി സി ജനറൽ സെക്രെട്ടറി ഡോക്ടർ കെ സി ജോൺ പ്രകാശനം ചെയ്യും. ഡോ. പോള്‍ മണലില്‍ , ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു, പത്തനംതിട്ട ഡി സി സി സെക്രട്ടറി മാത്യു ചെറിയാൻ, തുടങ്ങി പത്ര മേഖലകളിലും, എഴുത്തിന്റെ മേഖലകളിലും ഉള്ളവർ പങ്കെടുക്കുന്നു.

പഴയനിയമത്തിലെ രൂത്തിന്റെ പുസ്തത്തിൽ യെഹൂദായിലെ ബേത്ലഹേമിൽനിന്നും മോവാബ് ദേശത്ത് പർദേശിയായി പാർത്ത എലീമേലേക് നവോമി ദമ്പതികളുടെ കുടുംബകഥയിലെ ഒരു സന്ദർഭം അടത്തിയെടുത്ത് അവതരിപ്പിക്കുന്ന വികാരസാന്ദ്രമായ നോവൽ ആണ് ഇത്

Advertisement

You might also like
Comments
Loading...