കരുനാഗപ്പള്ളി സെക്ഷൻ കൂട്ടായ്മ യോഗം നടന്നു .

ഷാജി ആലുവിള

0 646

കരുനാഗപ്പള്ളി  : കരുനാഗപ്പള്ളി സെക്ഷന്റെ കൂട്ടായ്മ യോഗം കടപ്പ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നവംബർ 17 ന് നടന്നു. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ. കെ. ജോയ് അധ്യക്ഷത വഹിച്ചു. കടപ്പ ഏ. ജി. ക്വയർ ആരാധനക്ക് നേനതൃത്വം കൊടുത്തു. കല്ലേലി സഭാ ശുശ്രൂഷകൻ , പാസ്റ്റർ. കെ. സി. മാത്യു സങ്കീർത്തനം വായിച്ചു പ്രോബോധിപ്പിച്ചു. തേവലക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ.വർഗീസ് ജോർജ് മുഖ്യ സന്ദേശം നൽകി. സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയ് സാമുവേൽ സ്വാഗതവും, ട്രെഷർ പാസ്റ്റർ ജോസ് ഏബ്രഹാം നന്ദിയും അറിയിച്ചു. സഹോദരൻ ജോൺ കളീക്കൽ, പാസ്റ്റർമാരായ റെജി. പി, പീറ്റർ സാമുവേൽ , സി. വൈ. തങ്കച്ചൻ, അലക്സ്‌ സാമുവേൽ എന്നിവർ പ്രാർത്ഥിച്ചു
ദൈവശബ്ദം 2018 എന്ന പേരിൽ ഡിസംബർ 27, 28,29, 30, ദിവസങ്ങളിൽ ചക്കുവള്ളി ഫെയ്ത് നഗറിൽ വെച്ച് നടത്തുന്ന സെക്ഷൻ കൺവൻഷന്റെ പ്രാർത്ഥന കാർഡും അന്നേ ദിവസം പ്രകാശനം ചെയ്തു. പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷാജി ആലുവിള അതിനു നേന്ത്രത്വം കൊടുത്തു. പാസ്റ്റർ. കെ. എം. ജോസഫിന്റെ ആശിർവ്വാദത്തോടെ യോഗം അവസാനിച്ചു. പാസ്റ്റർ ജോയ് തോമസ് കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു.

Advertisement

You might also like
Comments
Loading...