നല്ല വാർത്തയും പാട്ടുകളും

0 1,102

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര ഇന്നലെ തിരുവല്ലയിൽ നിന്നും പ്രാർത്ഥനയോടെ ആരംഭിച്ചു.

ഐ.പി.സി തിരുവല്ല സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തലവടി പ്രാർത്ഥിച്ചു, സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷറർ ബ്രദർ അജി കല്ലുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

തിരുവല്ല സെന്റർ ജോയിന്റ് സെക്രട്ടറി ബ്രദർ നെബു ആമല്ലൂർ സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രദർ സന്തോഷ് എം. പീറ്റർ, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, പി വൈ പി എ സംസ്ഥാന കോ ഓർഡിനേറ്റർ ബ്രദർ ഡെന്നിസ് ജോൺ കൗൺസിൽ അംഗം ബ്രദർ ബിബിൻ കല്ലുങ്കൽ , തിരുവല്ല സെന്റർ & കോട്ടയം മേഖലാ പ്രവർത്തകർ സന്നിഹിതരായിരുന്നു.

ആലപ്പുഴയിൽ വെച്ച് യാത്രയുടെ ഫ്ളക്സ് ബാനർ ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് പ്രാർത്ഥിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ഷിബിൻ ജി . സാമുവേൽ, ബ്രദർ വെസ്‌ലി പി എബ്രഹാം എന്നിവർക്ക് കൈമാറി.

പ്രസ്തുത അവസരത്തിൽ സംസ്ഥാന പി വൈ പി എ ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ മനു വർഗീസ്‌, ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് പി വൈ പി എ പബ്ലിസിറ്റി കൺവീനർ ബ്രദർ ഫെബിൻ ജെ മാത്യു, കമ്മിറ്റി അംഗങ്ങളായ ബ്രദർ സാം അലക്സ് തോമസ്, ബ്രദർ സാബിൻ സാബു ടീമംഗം ബ്രദർ സാബു ചാരുംമ്മൂട്‌ ബ്രദർ മിജോയ് മോൻസി എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ന് രാവിലെ കാസർഗോഡ് ചേര്ക്കുളത്തു നിന്നും യാത്ര തുടങ്ങുന്ന സുവിശേഷ യാത്ര ഐ.പി.സി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിക്കും.

പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ഷിബിൻ ജി ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ഇവാ ഫെയ്ത് ബ്ലെസ്സൺ (പി വൈ പി എ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ) എന്നിവർ നേതൃത്വം നൽകുന്ന യാത്ര ഇന്ന് കാസർഗോഡ് & കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും നാളെ വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തും. സംസ്ഥാന പി വൈ പി എയുടെ സംഗീത വിഭാഗമായ ക്രൈസ്റ്റ് ബാൻഡ് സംഗീത ശുശ്രുക്ഷ നിർവഹിക്കും

You might also like
Comments
Loading...