കുവൈത്തില്‍ വിസിറ്റ് വിസക്കുള്ള പ്രായപരിധി നീക്കി

0 908

കുവൈത്ത് : കുവൈത്ത് സിറ്റി- രാജ്യത്തെ പ്രവാസികള്‍ക്ക് മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിനുള്ള പ്രായപരിധി നിബന്ധന കുവൈത്ത് എടുത്തുകളഞ്ഞു. 60 വയസ്സ് വരെയുള്ള മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു ഇതുവരെ വിസ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഏതു പ്രായത്തിലുള്ള മാതാപിതാക്കള്‍ക്കും വേണ്ടി വിസക്ക് അപേക്ഷിക്കാം. ഇവരുടെ ചികിത്സക്ക് ചെലവാകുന്ന പണം ഈടാക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രായപരിധി എടുത്തുകളഞ്ഞത്. ഒരു മാസത്തേക്കാണ് വിസ അനുവദിക്കുക. ഇത് വിവിധ ഗവര്‍ണറേറ്റുകളില്‍ അപേക്ഷ നല്‍കി നീട്ടാന്‍ സാധിക്കുമെന്നും ഡിപാര്‍ട്‌മെന്റ് ഓഫ് റെസിഡന്‍സി അറിയിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...