സിസ്റ്റർ അഞ്ജലി പോളിൻറെ പിതാവ് സ്നാനം ഏറ്റു

0 1,412
പന്തളം : ഈ കഴിഞ്ഞ 2018 ഓഗസ്റ്റിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സുപ്രസിദ്ധ സുവിശേഷ പ്രസംഗിക സിസ്റ്റർ അഞ്ജലി പോളിന്റെ പിതാവ് സി ടി വർഗ്ഗീസ്, തണ്ണിത്തോട് (ബാബുച്ചായൻ) യേശുവിനെ ജലത്തിൽ സാക്ഷീകരിച്ചു.

സിസ്റ്റർ അഞ്ജലി പോളിന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു തൻറെ പിതാവിൻറെ വിശ്വാസസ്നാനം. അപ്പോസ്തോലിക ചർച്ചിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൺവെൻഷൻ്റ രണ്ടാംദിവസം ഉച്ചകഴിഞ്ഞാണ് ശുശ്രൂഷ നടന്നത്. പാസ്റ്റർ ബേബിക്കുട്ടി ആണ് സ്നാനം നടത്തിയതു. “തങ്ങളുടെ വളരെ നാളത്തെ പ്രാർത്ഥനയുടെ ഉത്തരം ആണ് ദൈവം ഇതിലൂടെ നൽകിയത്“ എന്ന് പാസ്റ്റർ ജിജോ പോൾ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രാത്രിയിൽ നടന്ന മീറ്റിങ്ങിൽ പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ ബാബു ചെറിയാൻ പിതാവിനെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്നു. മദ്യപാനം മൂലം തകർന്ന ജീവിതത്തിൽനിന്ന് ഒരു പുത്തൻ വഴിത്താരയിലേക്ക് ആണ് പ്രിയ പിതാവ് വിശ്വാസത്തോടെ കടന്നുവരുന്നത്.

പത്തു വർഷങ്ങൾക്ക് മുമ്പ് മകൾ അഞ്ജലി പോൾ വിശ്വാസ സ്നാനം സ്വീകരിച്ച കടന്നുവന്നപ്പോൾ ഏറ്റവുമധികം എതിർത്തതും പിതാവ് തന്നെയായിരുന്നു എന്നാൽ ഇപ്പോൾ പിതാവും ജലത്തിൽ യേശുവിനെ സാക്ഷി കരിക്കാൻ കാരണമായി.

 

You might also like
Comments
Loading...