കല്ലുമല ദൈവസഭയുടെ 2022 ജനറൽ കൺവൻഷൻ

0 372

കല്ലുമല: കല്ലുമല ദൈവസഭയുടെ 2022 ജനറൽ കൺവൻഷൻ ഡിസംബർ മാസം 22 വ്യാഴം മുതൽ 25 ഞായർ വരെ ഐ. ഇ. എം ഗ്രൗണ്ട് (കല്ലുമല) – ൽ നടത്തപ്പെടും. അഭിഷിക്തരായ പാസ്റ്റർ. സാം മാത്യു, ഡോ. ബി വർഗ്ഗീസ്, പാസ്റ്റർ. വർഗ്ഗീസ് ഏബ്രഹാം (രാജു മേത്ര) എന്നിവരും, മറ്റ് ദൈവദാസന്മാരും ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. ദൈവസഭയുടെ മ്യൂസിക് ആൻഡ് മീഡിയ ഡിപ്പാർട്മെന്റായ ” ലൈർ മ്യൂസിക് ” അനുഗ്രഹിക്കപ്പെട്ട ഗാനശുശ്രൂഷക്കു നേതൃത്വം നൽകുകയും, ലൈർ മീഡിയയിൽകൂടി തത്സമയ സംപ്രേഷണം നടത്തുകയും ചെയ്യുന്നു.

ബൈബിൾ ക്ലാസ്, പകൽ യോഗങ്ങൾ, യൂത്ത് മീറ്റിംഗ്, സഹോദരിമാരുടെയോഗം എന്നിവ കൺവൻഷനോട് അനുബന്ധിച്ചു നടക്കുന്നതാണ്. 22 – ന് വൈകിട്ട് 06:00 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന കൺവൻഷൻ, ഞായറാഴ്ച്ച പൊതു സഭായോഗത്തോടുകൂടി അവസാനിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...