സി. വൈ. പി.ഏ യൂത്ത് ക്യാമ്പു സമാപിച്ചു

0 333

കൊല്ലം : ദൈവസഭയുടെ പുത്രിക സംഘടനയായ സി. വൈ. പി.ഏ. സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് 2022 അനുഗ്രഹീതമായി പര്യവസാനിച്ചു. 2022 മെയ് 10, 11 തീയതികളിൽ കൊല്ലം പെരിങ്ങാലം മാർത്തോമാ ധ്യാനതീരത്തിൽ വെച്ച് നടന്ന ക്യാമ്പ് ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി ഗിരിജൻ ദൈവകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. ബിനു ചാരുത പാസ്ടർ പോൾസൺ സ്റ്റീഫൻ സ്റ്റെബിലിൻ ലാൽ എന്നിവർ ആരാധനയ്ക്കു നേതൃത്വം നൽകി.

ഡോകിമാസോ എന്ന തീം അടിസ്ഥാനപ്പെടുത്തി സൈബർ ലോകവും ആത്മീകതയും(മാധ്യമ വിദ്യാഭ്യാസം), യുവജങ്ങളുടെ നേതൃത്വ പങ്കാളിത്തവും വിദ്യാഭ്യാസ മാർഗ നിർദ്ദേശവും, കൊറോണയും വിശ്വാസത്തിന്റെ പടിയിറക്കവും, യുവജനതയും സാമൂഹിക പ്രതിബദ്ധതയും, ക്രിസ്തുവിനുവേണ്ടി യുവജങ്ങൾ വിശ്വാസത്തിൽ ജ്വലിക്കുക എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. സജികുമാർ കെ.പി., ബ്രദർ നോബിൾ മില്ലർ, റവ. എഡ്വിൻ ഗോമസ്, പ്രൊഫ ജോൺ എം. ജോർജ് , റവ. ഉമ്മൻ പി ക്ലെമൻസ് എന്നിവർ ക്‌ളാസ്സുകൾ എടുത്തു. ഗെയിമുകൾ, ആക്ടിവിറ്റികൾ, ടാലന്റ് ടൈം, ബോട്ട് യാത്ര എന്നിവ ക്യാമ്പിന് കൂടുതൽ മിഴിവേകി. അനേക യുവജങ്ങൾ പുതിയ തീരുമാനവും സമർപ്പണവും എടുത്തു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ ജോൺസൺ ഇടയാറന്മുള, ബ്രൈറ്റ് ഡാനിയൽ, ജോൺ ഡാനിയേൽ എന്നിവർ ക്യാമ്പന് നേതൃത്വം നൽകി . ദൈവസഭയുടെ ഭാരവാഹികളും മുതിർന്ന ദൈവദാസൻമാരും പങ്കെടുത്തു.

A Poetic Devotional Journal

You might also like
Comments
Loading...