പ്രാർത്ഥനാ യാത്ര സമാപിച്ചു.
കട്ടപ്പന :ഇടുക്കി പ്രയർ വാരിയേഴ്സിന്റെ നേതൃത്വത്തിൽ ഇടുക്കിയുടെ ആത്മീയ ഉണർവിന് വേണ്ടി ജില്ലയുടെ അതിർത്തി പട്ടണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാർത്ഥനാ യാത്ര വിജയകരമായി സമാപിച്ചു.
മാർച്ച് 21 രാവിലെ കട്ടപ്പന,ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് അങ്കണത്തിൽ വച്ച് നടന്ന പ്രാർത്ഥന യാത്രയുടെ ഉദ്ഘാടനം പാസ്റ്റർ E. M. ബേബി നിർവഹിച്ചു. പാസ്റ്റർ ബിനോയ് പ്രാർത്ഥിച്ച് യാത്ര അയച്ചു.
17 ആളുകൾ പങ്കെടുത്ത യാത്ര യാത്ര രണ്ടു ദിവസമായി നടന്നു.16 ചർച്ചുകളിലും, ഒരു പ്രാർത്ഥന കൂടാരത്തിലും, വാഗമൺ മലമുകളിലും ഉൾപ്പെടെ 18 സ്ഥലങ്ങളിലും കൂടാതെ ജില്ലയിലെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലൂടെയും കടന്നു പോയ യാത്ര 425 കിലോമീറ്റർ സഞ്ചരിച്ചു 22 ന് രാത്രി 10 മണിക്ക് കട്ടപ്പനയിൽ എത്തിച്ചേർന്നു. പാസ്റ്റർമാരായ K. A. തോമസ്, സജി ജോൺ, V. P. ജോസ്, K. I. രാജേഷ്,
തോമസ്കുട്ടി കമ്പംമെട്ട്, റെനി തോമസ് തൃശൂർ, പ്രസാദ് ജോസഫ്, ഷിന്റോ ബേബി, പ്രശാന്ത്, സൽസൺ ലുക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Download ShalomBeats Radio
Android App | IOS App
