പുതിയ ഗാനങ്ങളുടെ പട്ടികയിൽ ഇതാ ഒരു ഗാനം കൂടി

0 1,075

വാർത്ത : അനീഷ് എം ഐപ്പ്

പാസ്റ്റർ ഷാജി ആലുവിളയുടെ തൂലികയിൽ നിന്നും ഒരു അനുഗ്രഹീത ഗാനം ക്രൈസ്തവ കൈരളിയ്ക്ക് ലഭിച്ചു. ക്രൈസ്തവ മാധ്യമ രംഗത്തും , സഭാ ശുശ്രൂഷയിലും ദീർഘ വർഷമായി നിറഞ്ഞു നിൽക്കുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ് പാസ്റ്റർ ഷാജി ആലുവിള. അദ്ദേഹത്തിന്റെ കവിതാത്മകമായ സർഗ്ഗസാഹിത്യത്തിലെ കഴിവുകൾ ഉപയോഗിച്ചാണ് ഇപ്പോൾ ഒരു ഗാനം രചിച്ചിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ലേഖനങ്ങൾ, ഫീച്ചറുകൾ, വാർത്തകൾ മുതലായവ എഴുതുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. സാമൂഹികപ്രവർത്തനങ്ങളിലും ചാരിറ്റി രംഗത്തും സജീവമാണ് പാസ്റ്റർ ആലുവിള. കൊറോണയുടെ ആരംഭത്തിൽ എഴുതിയ “കോവിഡ്19: നമ്മെ പഠിപ്പിക്കുന്നു പുതുചിത്തരായി പുറത്തു വരിക” എന്ന ലഘു ലേഖ പതിനായിരങ്ങളിൽ എത്തിക്കുവാൻ സാധിച്ചു. ആ തൂലികയിൽ നിന്നും ജോഹന്ന ക്രിയേഷൻസ് പി ബി വി ആർ ന്റെ ബാനറിൽ പുറത്തിറങ്ങിയ ദാഹിച്ചു വലഞ്ഞിടുമ്പോൾ” എന്ന ഈ പുതിയ ഗാനം സ്വര മാധുര്യത്തിലൂടെ ആലപിച്ചിരിക്കുത് അനുഗ്രഹീത ഗായകരായ പാസ്റ്റർ സാബു ലൂയിസും , മിഥില മിഖായേലും ചേർന്ന് ആണ്.

പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നടന്ന ഉപവാസ പ്രാർത്ഥനയുടെ ആറാം ദിവസത്തിൽ പലവിധ വേദനയാൽ നീറിയ അനുഭവങ്ങളിൽ പരിശുദ്ധാത്മാവ് ഹൃദയത്തിൽ നൽകിയ വരികളാണ് ഈ ഗാനം. ഒരിറ്റു ദാഹജലത്തിനുവേണ്ടി കേഴുന്ന വേഴാമ്പലിനെ പോലെ പ്രാർത്ഥനയുടെ മറുപടിക്കായി പലപ്പോഴും കാത്തിരിക്കാറുണ്ട്. ആ സമയത്ത് അടുത്തുവന്നാശ്വസിപ്പിക്കുന്ന യേശുവിന്റെ കരുതൽ ഓർത്തുകൊണ്ട് ദൈവസന്നിധിയിൽ ഒന്നുകൂടി വിശ്വാസം ഉറപ്പിക്കുന്ന ഈരടികൾ ആണ് ഈ ഗാനത്തിലുള്ളത്. “തീക്കനൽ കൊടിലിൽ കുത്തി അധരങ്ങളിൽ തൊട്ടപ്പോൾ പ്രവാചകനിൽ ശുദ്ധീകരണം നടന്നതുപോലെ, എന്റെ നാവിലും തഴുകിയാൽ എന്റെ അധരം നന്ദിയോടെ മോദിച്ചിടും കൃപയാൽ” എന്നുള്ള വരികൾ ആണ് ആദ്യമേ എഴുതിയത്- അത് ഒരു ആത്മസമർപ്പണത്തിന്റെ വലിയ അനുഭവം ആയിരുന്നു തന്നിൽ എന്ന് ഷാജി ആലുവിള പറയുന്നു. ഈ ഗാനം അനേകർക്ക് അനുഗ്രഹവും ആശ്വാസവും ഇമ്പകരവും ആകട്ടെയെന്നും ആശംസിക്കുന്നു.


ഗാനങ്ങൾ മനുഷ്യഹൃദയങ്ങളെ വളരെ അധികം സ്വാധീനിക്കുന്നുണ്ട്. ക്രിസ്തീയ ഗാനങ്ങളിൽ പഴയകാല ഭക്തൻമാർ എഴുതിയ പാട്ടുകൾക്കാണ് ഇന്നും അതീവപ്രസക്തി. എന്നിരുന്നാലും പുതിയ പാട്ടുകളോടും വൈകാരികമായ ഒരടുപ്പവും അഭിനിവേശവും നമുക്ക് തോന്നാറുണ്ട്. ഒന്നോ രണ്ടോ ശ്രവണത്തോടു തന്നെ വിസ്മൃതങ്ങൾ ആകുന്നതാണ് പല പുതിയ ഗാനങ്ങളും. ഗാനങ്ങൾക്ക് നമ്മെ കരയിപ്പിക്കുവാനും സന്തോഷിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ആശ്വസിപ്പിക്കുവാനും കഴിയും. ജീവിതത്തിന്റെ കഷ്ടാനുഭവങ്ങളിൽ നിന്നും മനസ്സിന്റെ വേദനയിലും നിരാശയിൽ തളരുന്ന സന്ദർഭങ്ങളിലും അനുഭവത്തോടെ പ്രത്യാശയിൽ എഴുതുന്ന വരികൾ ശ്രോതാക്കളിൽ അതുപോലെതന്നെ ആശ്വാസം പകരും എന്നുള്ളതിൽ സംശയമില്ല. അതിന് സംഗീതത്തിന്റെ പങ്ക് വിലയേറിയതാണ്. അങ്ങനെയുള്ള ഒരു ആശ്വാസ ഗാനമാണ് ഈ ജനപ്രിയ ഗാനം. പുതിയ പുതിയ ഗാനങ്ങൾ ഇനിയും പാസ്റ്റർ ആലുവിളയിൽ നിന്നും പിറക്കട്ടെ. പുതിയ പുതിയ ഗാനങ്ങളും ഗാനരചയിതാക്കളും ഗായകരും ഇനിയും നമ്മുടെ സമൂഹത്തിൽ ഉണ്ടാകട്ടെ. ഹൃദയസ്പർശിയായ പുതിയ ഗാനങ്ങൾ അനുവാചകരിൽ എന്തിക്കണ്ടതും കേൾക്കുന്ന നിങ്ങൾ ഓരോരുത്തരും ആണ്. ഈ ഗാനം നിങ്ങൾക്ക് ഇഷ്ടം ആയെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുവാൻ മറക്കരുത്, അത് പ്രോത്സാഹനം ആയി തീരട്ടെ.


ഒക്ടോബർ 28 ന് നടന്ന പ്രകാശന ചടങ്ങിൽ പാസ്റ്റർ ഗ്ലാഡ്സൺ ഡാനിയേൽ അധ്യക്ഷത വഹിച്ചു. കെ.എൻ റസ്സൽ (ചീഫ് എഡിറ്റർ ക്രൈസ്തവ ചിന്ത) പാസ്റ്റർ സാബു ലൂയിസ്,  മോൻസി ദുബായ് ,
 പാസ്റ്റർ.ഹെന്ററി ഡൽഹി,ഷാജൻ ജോൺ ഇടയ്ക്കാട്, അനീഷ് ഐപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. നന്ദിപാസ്റ്റർ ഷാജി ആലുവിള പറഞ്ഞു.

ഗാന സമർപ്പണവും പ്രാർത്ഥനയും,പാസ്റ്റർ. കുര്യൻ ശാമുവേൽ (USA ) നിർവഹിച്ചു.

You might also like
Comments
Loading...