ഓഗസ്റ്റ് 1 മുതല്‍ കൊച്ചി-ദോഹ നേരിട്ടുള്ള സര്‍വീസുമായി എയര്‍ ഇന്ത്യ

0 377

ദോഹ- എയര്‍ ഇന്ത്യ ഓഗസ്റ്റ് മുതല്‍ ദോഹ-കൊച്ചി റൂട്ടില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങും. ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെ നേരിട്ടുള്ള കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേ്ക്ക് ദോഹയില്‍ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


ദോഹ-കൊച്ചി ചൊവ്വ, വ്യാഴം, കൊച്ചി-ദോഹ ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസുള്ളത്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...