അടുത്ത മൂന്നാഴ്ച നിര്‍ണായകം ; ആരോഗ്യമന്ത്രി

0 559

സ്വന്തം ലേഖകൻ

ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം, ഏറെ ജാഗ്രത പാലിക്കണം..!

Download ShalomBeats Radio 

Android App  | IOS App 

ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കേരളത്തിന് അടുത്ത മൂന്നാഴ്ച അതീവ നിര്‍ണായകമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനം ഏറെ ജാഗ്രത പാലിക്കണം എന്ന് മന്ത്രി പ്രസ്താവിച്ചു. നിലവിൽ, പരമാവധി പരിശോധനകൾ നടത്തി അവയിലൂടെ രോഗികളെ കണ്ടെത്തി അവരെ ക്വാറന്‍റൈനിലാക്കുകയും ചികിത്സ നല്കുകയും സർക്കാർ വളരെ നന്നായി ചെയ്‌തു പോരുന്നുണ്ട് എന്ന് മന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്ത്, രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും തീവ്രപരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം നല്ല രീതിയിലാണ് മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.
അതെസമയം, ഇന്ന് സംസ്ഥാനത്ത് 22,064 പേര്‍ക്ക് കോവിഡ്.സ്ഥിതീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്.

You might also like
Comments
Loading...