നാഷണൽ പ്രയർ ബാൻഡ് പ്രയർ ഗ്രൂപ്പിന്റെ 24 മണിക്കൂർ പ്രാർത്ഥനാ സംഗമം ജൂൺ 19 ന്

0 387

തിരുവല്ല: നാഷണൽ പ്രയർ ബാൻഡ് പ്രാർത്ഥനാ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 19 ശനിയാഴ്ച രാവിലെ 6.00 മണി മുതൽ 24 മണിക്കൂർ പ്രാർത്ഥനാ പോരാളികളുടെ സംഗമം നടത്തപ്പെടുന്നു. വചന ശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർമാരായ ഡോ. പി ജി വർഗീസ്, ബിന്നി എബ്രഹാം, കെ.കെ. മാത്യു, സാംകുട്ടി ചാക്കോ, ജസ്റ്റിൻ കോശി, മാത്യു വർഗീസ്, സിസ്റ്റർ വത്സമ്മ വർഗീസ് എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

19 ന് വൈകുന്നേരം 9.00 മണി മുതലുള്ള സെഷനിൽ റവ.ജോർജ്ജ് പി. ചാക്കോ (യു.എസ്) വചനം സംസാരിക്കും. ഡോ. ശലോമി ജോൺസൺ (കുമ്പനാട്) ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സി.വി. എബ്രഹാം നേതൃത്വം നൽകുന്നതാണ്.
സൂം 1D: 2432432413
പാസ്‌വേഡ്: 222333

കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനും:
പാസ്റ്റർ സി.വി. എബ്രഹാം
+91 99478 28922.

Advertisement

You might also like
Comments
Loading...