തിരഞ്ഞെടുപ്പ്; കേരളത്തിൽ പ്രതീക്ഷയില്‍ വിവിധ മുന്നണികള്‍

0 396

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. അതിൽ മധ്യകേരളത്തിൽ ആയിരുന്നു മുന്നിൽ നിന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 75 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത് എന്നാൽ കനത്ത മഴ കാരണം കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായിരുന്നു. വൈദ്യുതി തടസം നേരിട്ടതോടെ മലയോര മേഖലകളിലെ ബൂത്തുകളില്‍ വെളിച്ചക്കുറവ് പ്രതിസന്ധിയായി.

Download ShalomBeats Radio 

Android App  | IOS App 

തിരഞ്ഞെടുപ്പിന്റെ പേരിൽ സംസ്ഥാനത്ത് അങ്ങുംമിങ്ങുമായി നേരിയ സംഘർഷങ്ങൾ ഉണ്ടായി. കോട്ടയം എസ്എച്ച് മൗണ്ടില്‍ വോട്ട് ചെയ്യാനെത്തിയ നട്ടശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ കുഴഞ്ഞു വീണു മരിച്ചു.

You might also like
Comments
Loading...