ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) യുവജന ക്യാംപിന് അനുഗ്രഹീത തുടക്കം..

0 1,286

ബെംഗളുരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) യുവജന ക്യാംപിന് അനുഗ്രഹീത തുടക്കം. ദൊഡ്ഡബെല്ലാപ്പുര മാർത്തോമ ക്യാംപ് സെന്ററിൽ പാസ്റ്റർ മത്തായി വര്ഗീസ് പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ വൈ പി ഇ കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു , ക്യാംപിന്റെ ചിന്താവിഷയമായാ അവസാന മണിക്കൂർ എന്ന തീം പാസ്റ്റർ ജെൻസൺ ജോയ് അവതരിപ്പിക്കുകയും, ബ്രൊ . ജാൻസ് പി.തോമസ് തീം സോങ് അവതരിപ്പിക്കുകയും ചെയ്തു.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിബു കെ.മാത്യൂ മുഖ്യ വചന പ്രഭാഷണം നടത്തി.

ഡോ.എബി പി .മാത്യൂ ( ബീഹാർ), പാസ്റ്റർ.ജോ തോമസ് (ബെംഗളുരു) എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വചന പ്രഭാഷണം നടത്തും. വിവിധ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ജാൻസ് പി.തോമസ് , ട്രെഷറർ ബ്രദർ ബെൻസൺ ചാക്കോ , സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ.ജോൺസൺ, ബ്രദർ ജോർജ് മാമ്മൻ എന്നിവർ അദ്ധ്യക്ഷത വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

ബ്രദർ.സോണി സി ജോർജ് ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി . കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള യുവതി യുവാക്കളും ശുശ്രൂഷകരും ക്യാംപിൽ പങ്കെടുക്കുന്നു . ഗ്രൂപ്പ് തലത്തിലുള്ള വിവിധ പരിപാടികൾ, കൗൺസിലിംഗ്, ക്യാംപ് ഫയർ, ഗാനശുശ്രൂഷ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

12 വയസ്സ് വരെയുള്ള കുട്ടികൾക്കായ് സൺഡെസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ വിനു ജി യുടെ നേതൃത്വത്തിൽ എക്സൽ വി ബി എസ് നടക്കുന്നു . സഹോദരന്മാരായ സൂരജ് , ഷാൽവിൻ, പാസ്റ്റർ ബോബി സി. സണ്ണി എന്നിവർ വിവിധ പരിപാടികൾ നേതൃത്വം നൽകും

 

വൈ പി ഇ കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യുന്നു

You might also like
Comments
Loading...