റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ

0 801

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല വാർഷിക സെന്റർ കൺവൻഷൻ ജനുവരി 23 നാളെ മുതൽ 26 ഞായർ വരെ റ്റികെ റോഡിൽ കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
നാളെ മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിലും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്ത്ത് ഹോമിലും നടക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി തിരുവല്ല സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു. കൺവൻഷന് മുന്നോടിയായി ജനുവരി 19 ന് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരകണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു. സെന്റർ കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിലെ 34 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ സാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ.ജെ ഫിലിപ്പോസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

You might also like
Comments
Loading...