ലഹരി വിരുദ്ധ സന്ദേശ വാഹനറാലി

വാർത്ത : ബിജോയ് സാമുവേൽ

0 1,553

ബെംഗളൂരു: ലഹരി മനുഷ്യർക്കും നാടിനും ആപത്തു എന്ന സന്ദേശ ഉൾക്കൊണ്ട് കൊണ്ട്, വർദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ജനങ്ങളിൽ ബോധവൽക്കരണം നല്കുന്നതിനുമായി ബോധൽവൽക്കരണ  വാഹനറാലി നടക്കും. ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ബെഥേൽ, ദാസരഹള്ളി സഭയും, യുവജന സംഘടന (PYPA) യുടെയും നേതൃത്വത്തിൽ 2017 ഡിസംബർ 24 ന് വൈകിട്ട്  3:30 ന് വാഹനറാലി ആരംഭിക്കും.

ടി. ദാസറഹള്ളിയിൽ നിന്നും ആരംഭിക്കുന്ന റാലി പീനിയ, ദാസരഹള്ളി വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തു പരസ്യയോഗങ്ങൾ, ലഖുലേഖ വിതരണം, ചെറിയ സന്ദേശങ്ങൾ തുടങ്ങിയവ നടത്തും. പാസ്റ്റർ സജി വർഗീസ് ഉൽഘാടനം ചെയ്യുന്ന റാലി ബ്രദർ ജോർജി ജോസഫ്, ബിജോയ് സാമുവേൽ, സിനു ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...