പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ നയിക്കുന്ന സംഗീത സായാഹ്നം

0 1,347

ബെംഗളൂരു : പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ നയിക്കുന്ന സംഗീത സായാഹ്നം ഡിസംബർ 25 വൈകിട്ട് 5.30pm മുതൽ  ഐ പി സി ദാസറഹള്ളിയിൽ വെച്ച് നടക്കും.സംഗീതത്തിൻറെ സമസ്തമേഖലകളിലും കഴിഞ്ഞ വർഷങ്ങളിലായി തനതു വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റർ ഭക്തവത്സലൻ രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള ഗാനങ്ങളാണു ഈ ലൈവ് പ്രോഗ്രാമിൽ ആലപിക്കുന്നത്.

‘പരിശുദ്ധൻ മഹോന്നതദേവൻ’, ‘പാടുവാൻ എനിക്കില്ലിനി ശബ്ദം’, ‘ആരാധ്യനെ’ തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250ൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മംകൊണ്ടവയാണ്. പാസ്റ്റർ സജി വര്ഗീസ്, ജോർജി ജോസഫ് എന്നിവർ നേതൃത്വം നൽകും.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...