ഖത്തർ ഇ.പി.വൈ.എഫ് ഒരുക്കിയ “സേലാ- 2020”-യ്ക്ക് അനുഗ്രഹീത സമാപ്തി

0 735

ദോഹ: എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF) ഒരുക്കിയ ക്രിസ്തീയ സംഗീത നിശ “സേലാ-2020” ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് സഭാ യോഗത്തിനു ശേഷം 7.00 മുതൽ 9.30 വരെ ഐ.ഡി.സി.സി ഹാൾ നം. 6-ൽ വെച്ചു നടന്നു. നിലവിലെ സാഹചര്യത്തിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ പ്രോഗാം എല്ലാവർക്കും സന്തോഷവും അനുഗ്രഹവും ആയിരുന്നു. സൂം ആപ്ലിക്കേഷനിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ വീക്ഷിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

പഴയതും പുതിയതുമായ ആത്മീക ഗീതങ്ങളുടെ ഈ മനോഹര വിരുന്നിൽ സഭയിലെ അനേക സഹോദരീസഹോദരന്മാരും കുട്ടികളും തങ്ങളുടെ ആത്മീക താലന്തുകൾ ഉപയോഗിച്ചു. സഭാ ശുശ്രൂഷകരായ പാ. കെ. കോശി, പാ. ബൈജു കെ.സാം, പാ. ബാബു പോത്തൻ എന്നിവർ സന്നിഹിതരായിരുന്നു. ഖത്തർ എബനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ യുവജന വിഭാഗമാണ് എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF).

You might also like
Comments
Loading...