അപ്കോൺ 2019-2020 സഹോദരിസമാജത്തിനു പുതിയ നേതൃത്വം

0 273

അബുദാബി: അബുദാബിയിലുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സഹോദരി സമാജം  വാർഷിക പൊതുയോഗവും അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2019 മെയ്‌ പതിനഞ്ചു  ബുധനാഴ്ച  വൈകിട്ട് ഇവാൻജെലിക്കൽ ചർച്ചിൽ വെച്ച് നടന്നു.

പുതി‍യ ഭാരവാഹികളായി ആനി സാമുവേൽ (പ്രസിഡന്റ്‌),  പ്രീന ഷാജി (വൈസ് പ്രസിഡന്റ്‌) സോളി ജോൺ (സെക്രട്ടറി ),
സിസ്റ്റർ ഡെയ്സി ശമുവേൽ(ജോയിന്റ് സെക്രട്ടറി), ദെബോറ ഷിബു (ട്രെഷറർ), ജോയ്‌സ് (ജോയിൻ ട്രെഷറർ) ,
ഗിഫ്റ്റി ഫെബിൻ , ലീന ഷാജി ക്വയർ കോർഡിനേറ്റേഴ്സ് കൂടാതെ എല്ലാ അംഗത്വസഭകളിൽ നിന്നും പ്രധിനിതികളെയും തെരഞ്ഞെടുത്തു.

അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക് അധ്യക്ഷത വഹിച്ച പ്രസ്തുത യോഗം പാസ്റ്റർ പി എം സാമുവേൽ പ്രാർത്ഥിച്ചു ആരഭിക്കുകയും സോളി ജോൺ പ്രവർത്തന റിപ്പോർട്ടും,  ദെബോര ഷിബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സിസ്റ്റർ ആനി സ്വാഗതവും സിസ്റ്റർ പ്രീന ഷാജി നന്ദിയും പറയുകയും, അപ്കോൺ വോയ്‌സ് ചീഫ് എഡിറ്റർ ജോൺസി കടമ്മനിട്ട പുതിയ ഭാരവാഹികൾക്ക് ആശംസയും നേർന്നു.

പബ്ളിസിറ്റി കൺവീനർമാർ :(അനൂപ് ജോർജ്,ബ്ലസൺ ജി സാം, ജെയ്‌മോൻ ചീരൻ)

- Advertisement -

You might also like
Comments
Loading...
error: Content is protected !!