ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

0 1,084

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.  ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് നിലവില്‍ 2396.68 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 128.6 മി.മീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്.

എന്നാല്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. മൂലമറ്റത്തേക്ക് വൈദ്യുതി ഉത്പാദനത്തിനായി വെള്ളം എത്തിക്കുന്നുണ്ട്. ജലനിരപ്പ് 2398 അടി ആയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...