ഡൂലോസ് ബിബ്ലിക്കൽ സെമിനാരി ബിരുദദാന സമ്മേളനം മാർച്ച് 23 ന്

0 924

റാന്നി: വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ 20-ാമത് ബിരുദദാന ശുശ്രൂഷ മാർച്ച് 23 ന് വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ വി പി ജോസ് മുഖ്യപ്രഭാഷകൻ ആയിരിക്കും.

25 വിദ്യാർത്ഥികൾക്കാണ് ഇപ്രാവശ്യം ഗ്രാജുവേഷൻ നൽകുന്നത്. ലിവിങ് വോയിസ് മല്ലപ്പള്ളി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. വൈസ് പ്രിൻസിപ്പൽ പാസ്റ്റർ സോനു ജോർജ്ജ് അക്കാഡമിക് ഡീൻ പാസ്റ്റർ രാജ്കുമാർ, പാസ്റ്റർ ജയിംസ് കോശി ജോർജ് എന്നിവർ നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...