ലഖുലേഖകൾ മതംമാറ്റുമോ..? | അജി കുമ്പനാട്

0 5,799

ഒരു സാധുവായ മനുഷ്യനെ ബലാത്കാരേണ പിടിച്ചു പോലീസിൽ ഏല്പിച്ചപ്പോൾ ഒരു ജനപ്രതിനിധിയുടെ താങ്കളുടെ ഭാവം. കഴിഞ്ഞ ദിവസം ഞാൻ കണ്ട വീഡിയോയിൽ എന്നെ ചിന്തിപ്പിച്ചു .ഒരു സർക്കാർ നോക്കിയിട്ടും നടക്കാത്ത ഒരു വലിയ പദ്ധതി ജനങ്ങൾക്ക്‌ വേണ്ടി അദ്ദേഹം ഒറ്റയ്ക്ക് ചെയ്തതുപോലെ തോന്നിച്ചു. പോലീസുകാരൻ ബാഗ് പരിശോധിക്കുന്നത് കണ്ടപ്പോൾ കഞ്ചാവിന്റെയോ, പെത്തഡിനോ, മയക്കുമരുന്ന് പൊതികളോ ഉണ്ടോ എന്ന് ആശങ്കപ്പെടുന്നതുപോലെ തോന്നി.. ഹാ കഷ്ടമേ അധികാരികളെ ..!!

അവസാനം ലഭിച്ചതോ ആ ബാഗിനുള്ളിൽ ഒരു നേരത്തെ ആഹാരത്തിനുള്ള രൂപപോലും ഇല്ല. മറിച്ചു കുറച്ചു പേപ്പറുകൾ.
“മത പരിവർത്തനത്തിനുള്ള” പേപ്പറുകൾ എന്ന് പറയുന്ന ഈ ലഖുലേഖകൾ എല്ലാ ഹൈന്ദവ സഹോദരങ്ങളും മനസിലാക്കണം.
എന്താണ് ഈ പാവങ്ങൾ കൊടുക്കുന്ന “ലഖുലേഖകൾ “?
അതിന്റെ ഉള്ളടക്കം എന്താണ്? അത് ഓരോ ഇന്ത്യൻ പൗരനും അറിയണം .കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവർ വിദ്യാഭ്യാസമില്ലാത്ത നോർത്തിന്ത്യൻ ജനങ്ങളാണ് ,നിങൾ പഠിപ്പുള്ളവരല്ലേ,വായിക്കൂ വായിച്ചു നോക്കൂ എന്താണ് ഈ കൈയെഴുത്തു പ്രതികളുടെ ഉള്ളടക്കം .
“യേശു ക്രിസ്തു ഈ ലോകത്തിന്റെ രക്ഷകൻ” അല്ലെന്നു തെളിയിക്കാൻ കഴിയുമോ ഇല്ല . എന്താണ് രക്ഷ..?
മദ്യത്തിനും, മയക്കു മരുന്നിനും അടിമകളായി ജീവിക്കുന്നവരെ, കുറ്റകൃത്യം ചെയ്യുന്നവരെ , ക്രിമിനലുകളെ തുടങ്ങി ലാത്തിക്കും, തോക്കിനും നേരെ ആക്കാൻ കഴിയാത്തവരെ ദൈവ വചനങ്ങൾ അവർ ആയിരിക്കുന്ന “അഡിക്ഷനിൽ”നിന്ന് അവരെ രക്ഷിക്കും. ക്രിമിനൽ ചിന്താ ഗതികളിൽ നിന്നും രക്ഷിക്കും . അതിലൊക്കെ ഉപരിയായി പാപ ജീവിതത്തിൽ നിന്നും മനുഷ്യന്റെ ആത്മാവിനെ രക്ഷിക്കും. ഇതാണ് രക്നചുരുക്കം .
ചുറ്റുപാടുമുള്ളവരിൽ സമാധാനത്തോടെ കുടുംബ പുലർത്തുന്നവരോട് ഒന്ന് നിശബ്ദമായി വീക്ഷിച്ചു പഠിച്ചാൽ മനസിലാക്കാം.
സഹോദരങ്ങളെ
നിങൾ അത് നിശ്ചയമായും വായിച്ചു നോക്കണം. അതിൽ എവിടെയെങ്കിലും ഇതര മത വിശ്വാസങ്ങളോ ഹൈന്ദവ വിശ്വാസങ്ങളോ ഇവ ത്യജിക്കണമെന്നോ , ഹിന്ദു ദൈവങ്ങളെ വിശ്വസിക്കരുത് എന്നോ . ആരും അവിടെ പൂജകൾ ചെയ്യരുത് എന്നോ,മതം മാറണമെന്നോ ഒരിക്കലും ഒരു ലഖു ലേഖകളിലും ആരും എഴുതിയിട്ടില്ല, എഴുതിയതായി തെളിവുമില്ല. അങ്ങനെ മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നതല്ല ക്രൈസ്തവ വിശ്വാസവും ബൈബിൾ ലിഖിതങ്ങളും . പിന്നെ എന്ത് കൊണ്ട് ഇങ്ങനെ ചിലർ ലഖുലേഖകൾ വിതരണം ചെയുന്നു. എന്ന് ചോദിച്ചാൽ
ഏതു മനുഷ്യനും ആഗ്രഹിക്കുന്ന സമാധാനത്തിന്റെ സന്ദേശമാണ് ബൈബിൾ പ്രധാനം ചെയുന്നത്..
ജീവിതത്തിൽ ആശ്രയം നഷ്ട്ടപെട്ടു പോയ, പ്രതീക്ഷകൾ നഷ്ട്ടപെട്ടു പോയ ക്യാൻസർ രോഗികൾക്ക്,കടഭാരങ്ങളാൽ ഭാരപ്പെടുന്നവർക്കു .. ആരെങ്കിലും തങ്ങളെ ഓർത്ത് ഒരു വാക്ക് പ്രാർത്ഥിക്കുമ്പോൾ ജീവിക്കാൻ ഉള്ള കൊതി അവരുടെ മുഖത്തു പ്രകാശിക്കുന്നതും കണ്ണുകൾ ഈറനണിയുന്നതും ,അവർക്കു പ്രതീക്ഷകൾ ഉണ്ടാകുകയും ചെയുന്നു .അതിൽ ഹിന്ദുവെന്നോ ,മുസ്ലിമെന്നോ ക്രൈസ്തവനെന്നോ ഇല്ല .കഴിയുമെങ്കിൽ RCC പോലുള്ള ഇടങ്ങളിലും മെഡിക്കൽ കോളേജുകളിലെ ക്യാൻസർ വാർഡുകളിലും നിങൾ ഒരിക്കലെങ്കിലും ഒന്നുപോകണം സഹോദരങ്ങളെ .
ഈ പാവങ്ങൾ പൊയ് പ്രാർത്ഥിക്കുന്നത് ഈ ദൈവം ഉയർത്തെഴുനേറ്റു ഇന്നും ജീവിക്കുന്നതു കൊണ്ട് മാത്രം.ജീവനില്ലായിരുന്നെങ്കിൽ ഞാനും താങ്കളെ പോലെ ചിന്തിച്ചെനം. ഇത് കേവലം ഐതിഹ്യ കഥയല്ല. ചരിത്രമാണ് അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.

Download ShalomBeats Radio 

Android App  | IOS App 

ഭാരതത്തെ ക്രൈസ്തവ വൽക്കരിക്കാൻ ബൈബിളോ ഒരു ക്രിസ്തീയ സങ്കടനകളോ പറയുന്നില്ല,ബൈബിൾ പറയുന്നു കിഴക്കുള്ള “ഹിന്ദുദേശം “
(ESTHER 1 :1 ) അതങ്ങനെ തന്നെ നിൽക്കണമെന്നാഗ്രഹിക്കുന്നതാണ് എല്ലാ ക്രൈസ്തവരും.

ഒരു തുണ്ടു പേപ്പറിന് ഒരാളുടെ മത വിശ്വാസത്തെ മാറ്റാൻ കഴിയുമെങ്കിൽ ആ ആളുടെ വിശ്വാസം പരിശോധിക്കപെടേണ്ടിയിരിക്കുന്നു .

ഗാന്ധിജി പോലും യേശു ക്രിസ്തുവിന്റെ വചനങ്ങൾ അംഗീകരിച്ചതായും,അനുകരിച്ചതായും കാണുന്നു .

സ്വാമി വിവേകാനന്ദൻ പറഞ്ഞു മനുഷ്യനായി പിറന്നതിൽ ദൈവമെന്ന് വിളിക്കാൻ യേശു ക്രിസ്തു മാത്രം ഉള്ളു എന്ന് . അദ്ദേഹം മതം മാറിയോ ,,?
ഭാരതത്തിന്റെ അഖണ്ഡതക്കും അഭിവൃദ്ധിക്കും ,അതിലെ ഭരണാധികാരികൾക്കും വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഒരു കൂട്ടം ഉണ്ടെങ്കിൽ അതിവിടുത്തെ ക്രൈസ്തവ വിശ്വാസികളാണ് .
വേറെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ “വിരളം ” എന്ന് തന്നെ ഉത്തരം .

നിങളെ ഞങൾ സ്നേഹിക്കുന്നു സഹോദര ..!
സ്നേഹം യെന്തെന്നറിയണമെങ്കിൽ JESUS ആരെന്നറിയണം. മതം മാറേണ്ട. തെറ്റിദ്ധാരണകൾ മാറ്റി സ്നേഹിക്കാൻ പഠിക്കൂ. ക്രിസ്തുവിൽ അജികുമ്പനാട്.

Advertisement

You might also like
Comments
Loading...