അന്തർദേശീയ വിമാന സർവീസകൾ പുനരാരംഭിക്കുന്നത് ഡിസം.31 വരെ നീട്ടി

0 845

ന്യൂഡൽഹി: രാജ്യത്ത് അന്തർദേശീയ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന സമയം വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര കാർ​ഗോ സർവീസുകൾക്കും ഡിജിസിഎ അനുമതി നൽകിയ വിമാന സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.

Download ShalomBeats Radio 

Android App  | IOS App 

നേരത്തെ നംവബർ 30 വരെയായിരുന്നു അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്. ഈ തിയതിയാണ് നിലവിൽ ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നവർക്ക് എയർ ബബിൾ സംവിധാനമനുസരിച്ചേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. രണ്ട് രാജ്യങ്ങൾ തമ്മിൽ പ്രത്യേക വിമാന സർവീസുകൾ നടത്താൻ‌ ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്ന സംവിധാനമാണ് എയർ ബബിൾ. നിലവിൽ 22 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാർ ചെയ്തിട്ടുള്ളത്.

You might also like
Comments
Loading...