ഈസ്റ്റർദിന സ്ഫോടനം: ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് ശ്രീലങ്കൻ കർദിനാൾ

0 429

ഇ​സ്‌​ലാ​മാ​ബാ​ദ്: 2019ലെ ​ഈ​സ്റ്റ​ർ ദിനത്തിൽ പാകിസ്ഥാനിലെ മൂന്ന് പ​ള്ളി​ക​ളി​ലും മൂന്ന് ഹോ​ട്ട​ലു​ക​ളി​ലുമായി ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ സ്ഫോ​ട​ന​ കൂട്ട കുരുതി പരമ്പരയെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച പ്ര​സി​ഡ​ൻ​ഷ്യ​ൽ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളെ സ​മീ​പി​ക്കേ​ണ്ടി​ വ​രു​മെ​ന്നും ശ്രീ​ല​ങ്ക​ൻ ക​ർ​ദി​നാ​ൾ മാ​ൽ​ക്കം ര​ഞ്ജി​ത്ത് പ്രസ്താവിച്ചു. അന്നത്തെ അതിദാരുണമായ അപകടത്തിൽ 258 പേരാണ് കൊ​ല്ല​പ്പെ​ട്ട​ത്. റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ർ​ദി​നാ​ൾ കൂട്ടിച്ചേർത്തു. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഗോ​ട്ടാ​ഭ​യ ര​ജ​പ​ക്സെ അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു. പ​ക്ഷേ റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്കം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. റി​പ്പോ​ർ​ട്ടി​ൽ രേഖപ്പെടുത്തിയത് ന​ട​പ്പാ​ക്കു​മെ​ന്നും ശ്രീ​ല​ങ്ക​യി​ൽ ഇ​നി തീ​വ്ര​വാ​ദി​ക​ളെ ത​ല​പൊ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​ത്.

You might also like
Comments
Loading...