കുട്ടികളുടെ ദയാവധത്തിന് കൂടുതൽ പ്രോത്സാഹനം നൽകി നെതർലൻഡ്

0 430

ആംസ്റ്റർഡാം: മരണത്തെക്കുറിച്ചുള്ള വളരെ ലളിത നയങ്ങൾക്ക് ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു രാജ്യത്തുനിന്നുള്ള അസ്വസ്ഥകരമായ പുതിയ നിയമ വികാസത്തിൽ, കുട്ടികൾക്കുള്ള ദയാവധം നിയമവിധേയമാക്കാൻ ഡച്ച് സർക്കാരിന് ഉപദേശം.

നെതർലാൻഡ് ടൈംസ് പറയുന്നതനുസരിച്ച്, ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോംഗെ ഈ നയം രാജ്യത്തെ നിയമസഭയായ നെതർലാന്റ്സ് സ്റ്റേറ്റ് ജനറലിന് മുന്നിൽ നിർദ്ദേശിച്ചു. നിലവിൽ, ഒരു വയസ്സിന് താഴെയോ അല്ലെങ്കിൽ 12 വയസ്സിന് മുകളിലോ ഉള്ള കുട്ടികൾ ആണെങ്കിൽ രാജ്യത്ത് ദയാവധത്തിന് അനുവദിച്ചിരുന്നു. എന്നാൽ, എല്ലാ പ്രായത്തിലുള്ള കുട്ടികളെയും ഈ സൗകര്യത്തിനു ഉൾപ്പെടുത്തണമെന്ന് ഡി ജോംഗ് ആഗ്രഹിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

നിലവിൽ, ഡോക്ടർമാർക്ക് കുട്ടികളെ മയക്കി കിടത്തുവാനോ മരിക്കുന്നതുവരെ പോഷകാഹാരം കൊടുക്കാതിരിക്കുവാനോ കഴിയും. 2004 ഗ്രോണിംഗെൻ പ്രോട്ടോകോൾ പ്രകാരം, മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങളുടെ ദയാവധത്തിന് അപേക്ഷിക്കാം, അതേസമയം 12 വയസ്സിനു മുകളിലുള്ളവരാണെങ്കിൽ രക്ഷകർത്തൃ സമ്മതമോ അറിയിപ്പോ ആവശ്യമാണ്.

“പ്രതീക്ഷയറ്റു വേദനിക്കുന്ന, അസഹനീയമായ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ഒരു ചെറിയ കൂട്ടം രോഗികളെ” കൂടുതൽ എളുപ്പത്തിൽ മരിക്കുവാൻ അനുവദിക്കണമെന്ന് ഡി ജോംഗ് വാദിച്ചു. തന്റെ നാലുപേജുള്ള കുറിപ്പിൽ, “ഡോക്ടർമാർക്ക് അവരുടെ പ്രൊഫഷണൽ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ, 1 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ജീവിതാവസാന നടപടികളുമായി മുന്നോട്ടുപോകുന്നതിന് നിയമപരമായി സുരക്ഷ ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗാർഡിയൻ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം ആദ്യമായി നിയമനിർമ്മാണം നടത്തിയപ്പോൾ ഭൂരിപക്ഷം എംപിമാരും അതിനെ പിന്തുണച്ചിരുന്നു.

അനന്തരഫലങ്ങളില്ലാതെ കുട്ടികളെ കൊല്ലാൻ അനുവദിക്കുന്നതിനായി ദയാവധം കൂടുതൽ വിശാലമാക്കുന്നത് സങ്കടകരമാണെങ്കിലും, ആകെ മരണത്തിൽ നാലിലൊന്ന് ദയാവധമായ ഒരു രാജ്യത്ത് സംഭവങ്ങളുടെ സ്ഥിതി പ്രവചനാതീതമാണ്. കുട്ടികളുടെ ദയാവധത്തിന്റെ പ്രമോഷൻ ആത്മഹത്യയ്ക്ക് പ്രോത്സാഹനവുമാണെന്ന് തുറന്നുകാട്ടുന്നു. കൊച്ചുകുട്ടികൾക്ക് മരിക്കാൻ സമ്മതം നൽകാൻ കഴിവില്ല, അത്തരമൊരു സാഹചര്യത്തിൽ, അത് അഭ്യർത്ഥിക്കുന്നത് കുട്ടികളുടെ മാതാപിതാക്കളായിരിക്കും – അതായത് ഒരാൾ ഇപ്പോഴും ജീവിക്കാൻ അർഹനാണോ അതോ വേണ്ടയോ എന്ന് മുതിർന്നവർ തീരുമാനിക്കും. ഇത് ആരോഗ്യ സംരക്ഷണമോ മെഡിക്കൽ പുരോഗതിയോ അല്ല, മറിച്ച് മരണ സംസ്കാരത്തിന്റെ മറ്റൊരു ലക്ഷണം തന്നെയാണ്.

You might also like
Comments
Loading...