തലസ്ഥാനാത്ത് സ്ത്രീകൾക്ക് വേണ്ടി കെ.ടി.ഡി.സിയുടെ പുത്തൻ പദ്ധതിക്ക് പ്രശംസ

എബിൻ ഏബ്രഹാം കായപ്പുറത്ത്

0 766

സ്ത്രീകൾക്ക് ഇനി ധൈര്യമായി തിരുവന്തപുരത്തേക്കു യാത്ര ചെയ്യാൻ ഇനി മറ്റൊരു കാരണം കൂടി.
തമ്പാനൂർ ബസ് ടെർമിനലിൽ സ്ത്രീകൾക്ക് മാത്രമായി തികച്ചും ഒരു ഹോട്ടൽ ഒരുങ്ങുന്നു, അതും രാജ്യത്ത് ആദ്യമായി.

പ്രഭാത ഭക്ഷണം ഉൾപ്പടെ 1500 രൂപ വാടകക്കയ്ക് ഒരു മുറിയോ, അല്ലെങ്കിൽ 500 രൂപ വാടകയ്ക്ക് ഡോർമെറ്ററിയോ ലഭിക്കും.കെ.ടി.എഫ്.സി. കോമ്പ്ലെക്സിലാണ് സ്ത്രീകൾക്ക് മാത്രമായി ഹോട്ടൽ ആരംഭിക്കുന്നത്. ” ഹോസ്റ്റസ് ” എന്ന പേരിട്ടിരിക്കുന്ന ഹോട്ടലിന് സംസ്ഥാന വിനോദ സഞ്ചാര വികസന കോർപ്പറേഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ്‌ഘാടനം നിർവഹിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ ഹോട്ടൽ പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രാഥമിക കണക്കുകൂട്ടൽ

Advertisement

You might also like
Comments
Loading...