ഉത്തര കൊറിയയിൽ ക്രിസ്ത്യൻ തടവുകാർ മൃതശരീരങ്ങൾ കത്തിച്ച ചാരം അടങ്ങിയ വെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നു

0 1,068

സിയോൾ: ഉത്തര കൊറിയയിലെ നരകതുല്യമായ ചോങ്കോരി തടങ്കല്‍പ്പാളയത്തിലുള്ള ക്രിസ്ത്യന്‍ തടവുകാര്‍ക്ക് സഹതടവുകാരുടെ മൃതദേഹങ്ങള്‍ കത്തിച്ച ചാരം കലര്‍ന്ന വെള്ളം കുടിക്കേണ്ടി വന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഉത്തരകൊറിയയിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, ‘ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ നോര്‍ത്ത് കൊറിയ’ (HRNK) എന്ന അമേരിക്കൻ സംഘടനയാണ്, ഭയാനകമായ അനുഭവങ്ങളെ അതിജീവിച്ച ഇവിടുത്തെ മുന്‍തടവുകാരായ ക്രൈസ്തവർ നടത്തിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഏകാധിപതിയായ കിം ജോങ് ഉന്നിനു കീഴിൽ ഉത്തരകൊറിയയിൽ അരങ്ങേറുന്ന മതപീഡനം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന ‘ഓപ്പൺ ഡോർസി’ന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം അരങ്ങേറുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ.

Download ShalomBeats Radio 

Android App  | IOS App 

ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരതയും, മുറിവുകളും, രോഗവും, പീഡനങ്ങളും, കാരണം ചോങ്കോരി തടങ്കല്‍പ്പാളയത്തില്‍ മരണപ്പെടുന്നവരുടെ തോത് വളരെ കൂടുതലാണ്. മരിക്കുന്ന തടവുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് മുന്‍പ് ഒരു സ്റ്റോര്‍ റൂമില്‍ കൂട്ടിയിടുകയാണെന്നു മുന്‍ തടവുകാരില്‍ ഒരാള്‍ പറഞ്ഞതായി എച്ച്.ആര്‍.എന്‍.കെ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൃതദേഹങ്ങള്‍ എലികള്‍ ഭക്ഷിക്കുന്നതും, അഴുകുന്നതും പതിവാണ്.

ഒരു മുൻ തടവുകാരൻ പറഞ്ഞു: “എല്ലാ തിങ്കളാഴ്ചയും ഞങ്ങൾ മൃതദേഹങ്ങൾ കത്തിച്ചു…വീട് പോലെ തോന്നിക്കുന്ന ഒരിടമുണ്ട്, ഞങ്ങൾ അതിലെ വൃത്താകാരമായ ടാങ്കിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടു. രക്തത്തിന്റെയും ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ കത്തുന്നതോ ആയ ഗന്ധവും
നിറഞ്ഞതാണിവിടം.”

മൃതദേഹങ്ങൾ കത്തിച്ചശേഷം ശ്മശാനത്തിന് സമീപം ചാരം കൂട്ടിയിട്ടു. ഈ ചാരം കൃഷിക്ക് കമ്പോസ്റ്റായി ഉപയോഗിച്ചു.

“മഴ പെയ്തപ്പോൾ ചാരം നദിയിലേക്ക് ഒഴുകുകയും തടവുകാർ നദിയിലെ വെള്ളം കുളിക്കാൻ ഉപയോഗിക്കുകയും ചെയുന്നു. ഇതേ വെള്ളം കുടിക്കാനും ഞങ്ങൾ നിർബ്ബന്ധിതരാകുന്നു” അയാൾ തുടർന്നു.
എച്ച് ആർ എൻകെ ശേഖരിച്ച, തടങ്കല്‍പ്പാളയത്തിന്റേയും മൃതദേഹങ്ങള്‍ കത്തിക്കുന്ന സ്ഥലത്തിന്റേയും സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നും തടങ്കല്‍പ്പാളയത്തിലെ തൊഴില്‍ സ്ഥലത്ത് ഒരു ചെമ്പ് ഖനിയുണ്ടെന്നും ഇതിന്റെ അവശിഷ്ടങ്ങളും ഇതേ പുഴയിലേക്ക് തന്നെയാണ് ഒഴുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ശാരീരികാവിശിഷ്ടങ്ങളില്‍ തട്ടി വീണ കഥയും രക്ഷപ്പെട്ട തടവുകാരില്‍ ഒരാള്‍ വിവരിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘എക്സ്പ്രസ്’ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ നോര്‍ത്ത് കൊറിയയെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യുന്നു.

ക്രിസ്തീയ വിശ്വാസം പിന്തുടരുന്നവരേയും, ബൈബിൾ ഉപയോഗിക്കുന്നവരെയും തെക്കന്‍ കൊറിയയുടെ ടിവി പരിപാടികള്‍ കാണുന്നവരേയും ചോങ്കോരി തടങ്കല്‍പ്പാളയത്തിലേക്കാണ് അയയ്ക്കാറുള്ളത്. മറ്റു രാഷ്ട്രങ്ങളില്‍ സാധാരണയായി ചെയ്യുന്ന കാര്യങ്ങള്‍ പോലും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ കുറ്റകൃത്യമാണെന്ന് എച്ച്.ആര്‍.എന്‍.കെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രെഗ് സ്കാര്‍ലാട്ടോയു പറയുന്നു. വിചാരിക്കുന്നതിനും അപ്പുറമാണ് ഉത്തരകൊറിയന്‍ തടവറകളിലെ പീഢനങ്ങളെന്നും ഉത്തരകൊറിയയുടെ അന്യായമായ തടവിലാക്കലിനെതിരെ അന്താരാഷ്‌ട്ര സമൂഹം അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയ ജോസഫ് എസ്. ബെര്‍മുഡെസ് ജൂനിയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

“തടവുകാർക്ക് നൽകുന്ന മാനുഷിക അന്തസ്സിന്റെ അഭാവം നിന്ദ്യമാണ്, അത്തരം നടപടികൾക്ക് കിം ഭരണകൂടം ഉത്തരവാദികളായിരിക്കണം” എന്ന് റിപ്പോർട്ടിൽ സഹകാരിയായ അമൻഡാ മോർട്വെഡ് ഓ പറഞ്ഞു.

എച്ച്ആർ‌എൻ‌കെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗ്രെഗ് സ്കാർലറ്റോയു തടവുകാർ ചെയ്ത “കുറ്റകൃത്യങ്ങളെക്കുറിച്ച്” സംസാരിച്ചു. അദ്ദേഹം പറഞ്ഞു: “മറ്റ് മിക്ക രാജ്യങ്ങളിലും പെരുമാറ്റം തികച്ചും സാധാരണമാണ് ഉത്തര കൊറിയയിൽ. “മത വിശ്വാസം, പ്രത്യേകിച്ച് ക്രിസ്തുമതം, ബൈബിൾ കൈവശം വയ്ക്കൽ, പുറം ലോകത്ത് നിന്ന് വിവരങ്ങൾ സ്വീകരിക്കുക, പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്ന്.

“അതോടൊപ്പം ഉത്തരകൊറിയൻ നേതാവിന്റെയോ പിതാവിന്റെയോ മുത്തച്ഛന്റെയോ ചിത്രം ഉൾക്കൊള്ളുന്ന ഒരു പത്ര പേജ് ‘തെറ്റായി കൈകാര്യം ചെയ്യുക’ അല്ലെങ്കിൽ ‘അനാദരവ്’ എന്നിവ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള എന്തിനും ഉത്തരകൊറിയയിൽ തടങ്കലിൽ പാർപ്പിക്കപ്പെടും.”

You might also like
Comments
Loading...