മൃ​ഗ​ങ്ങ​ളി​ലേക്കും കൊറോണ പടരുന്നു; അ​മേ​രി​ക്ക​യി​ൽ ക​ടു​വ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

0 1,560

ന്യൂ​യോ​ർ​ക്ക് : മ​നു​ഷ്യ​ന് പി​ന്നാ​ലെ മൃ​ഗ​ങ്ങ​ളി​ലേക്കും കൊറോണ വൈറസ് പടരുന്നു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. നിലവിൽ, അ​മേ​രി​ക്ക​യി​ലെ ബ്രോ​ണ്‍​ക്സ് മൃ​ഗ​ശാ​ല​യി​ലു​ള്ള ഒരു ക​ടു​വ​യ്ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. അതിന് പുറമെ, ഇതേ മൃഗശാലയിലെ മറ്റ് നാ​ല് ക​ടു​വ​ക​ൾ​ക്കും പു​ള്ളി​പ്പു​ലി​ക​ൾ​ക്കും ചീ​റ്റ​ക​ൾ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഇ​വ​യ്ക്ക് രോ​ഗ​മു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൃ​ഗ​ശാ​ലയിലെ ഒരു ജീവനകാരനിൽ നി​ന്നാ​ണ് ക​ടു​വ​യ്ക്ക് വൈ​റ​സ് ബാ​ധി​ച്ച​തെ​ന്നാ​ണ് പ്രാഥമിക വി​ല​യി​രു​ത്ത​ൽ.
അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 3,36,830 ആ​യി. 9,618 പേ​രാ​ണ് ഇന്ന് വരെ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

അതെസമയം, രണ്ടാം ലോകമഹാ യുദ്ധത്തിന്റെ ഗതി മാറ്റിമറിച്ച പേൾഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അത് രാജ്യത്തെ 9/11നെ ഓർമ്മപെടുത്തുന്നു. അമേരിക്ക അഭിമുഖീകരിക്കാൻ പോകുന്നതെന്ന് അമേരിക്കൻ സർജൻ ജനറൽ ജെറോം ആദംസ്. വരുന്ന ആഴ്ചയിൽ അമേരിക്കയിൽ ഒട്ടേറെ മരണങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പൊതുജനം അതീവജാഗ്രതയിൽ ആയിരിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. തങ്ങളുടെ ജീവിതത്തിനിടയിൽ അമേരിക്കക്കാർ നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാൻ പോവുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച് ഇതിനെ മറികടക്കണമെങ്കിൽ ഓരോരുത്തരും അവരവരുടെ കടമകൾ ചെയ്യേണ്ടതുണ്ടെന്നും ആദംസ് കൂട്ടിച്ചേർത്തു.

Advertisement

You might also like
Comments
Loading...