യു.എസിലെ എച്ച്​-1ബി വിസയുടെ അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനം 

0 427

ഇന്ത്യയിൽ നിന്ന്​ അമേരിക്കയിലേക്ക് കുടിയേറുന്ന ഐ.ടി ജീവനക്കാരിൽ ഭൂരിപക്ഷവും എച്ച്​-1ബി വിസ ഉപയോഗിച്ചാണ്​ യു.എസിലെത്തുന്നത്​.

ഇന്ത്യന്‍ ഐ.ടി മേഖലയിലുള്ളവര്‍ ഏറെ ആശ്രയിക്കുന്ന യു.എസിലെ എച്ച്-1 ബി വിസയുടെ അപേക്ഷാ ഫീസ് വർധിപ്പിക്കാന്‍ തീരുമാനം. ഫീസ് വർധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തൊഴില്‍ വകുപ്പിനോട് ശിപാർശ ചെയ്തു. യു.എസ് തൊഴിൽ സെക്രട്ടറി അലക്സാണ്ടർ അകോസ്റ്റയാണ് തീരുമാനം അറിയിച്ചത്. 2020 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിരക്ക് ഉയർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

സ്വദേശി യുവാക്കൾക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നൽകുന്നതിനായി പണം കണ്ടെത്താനാണ് നിരക്ക് വർധനവെന്നാണ് ഔദ്യോഗിക വിശദീകരണം. ഫീസ് വർധിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും വിശദാംശങ്ങള്‍ ട്രംപ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് യു.എസ് തീരുമാനമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്ന ഐ.ടി ജീവനക്കാരിൽ ഭൂരിപക്ഷവും എച്ച്-1ബി വിസ ഉപയോഗിച്ചാണ് യു.എസിലെത്തുന്നത്.

യു.എസ് കമ്പനികൾ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് എച്ച്-1 ബി വിസയുടെ അടിസ്ഥാനത്തിലാണ്. അമേരിക്ക ഫസ്റ്റ് എന്ന ട്രംപ് നയത്തിന്റെ ഭാഗമായി നേരത്തെ തന്നെ എച്ച്-1 ബി വിസക്ക് യു.എസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!